KeralaLatest News

യു​വ​തി​യെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന എസ്ഐ പിടിയിൽ

കോഴിക്കോട് : യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേസിൽ ഒളിവിലായിരുന്ന എസ്ഐ പിടിയിൽ. പ​യ്യോ​ളി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യിൽ കൊ​യി​ലാ​ണ്ടി എ​ആ​ർ ക്യാ​ന്പി​ലെ എ​സ്ഐ ജി.​എ​സ്. അ​നി​ലി​നെ​യാ​ണ് പ​യ്യോ​ളി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കൊയിലാണ്ടിക്കടുത്ത ചിങ്ങപുരത്ത് വച്ച്‌ പയ്യോളി സി.ഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.

Also read :ലൈംഗിക ബന്ധത്തിനു മോഹിപ്പിച്ച ശേഷം കവർച്ച; ദുബായിൽ വ്യാപാരിക്ക് സംഭവിച്ചത്

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി എ​സ്ഐ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബലാത്സംഗം, മര്‍ദ്ദനം, തട്ടിക്കൊണ്ട് പോകല്‍, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കൊയിലാണ്ടി ടൗണില്‍ കഴിഞ്ഞ ദിവസം ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

Also read : പെണ്‍വാണിഭ സംഘം പിടിയില്‍: പിടിയിലായവരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടികളും

രണ്ടു വർഷം മുൻപ് പയ്യോളി സ്റ്റേഷനില്‍ എസ്.ഐആയിരിക്കെ പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിച്ചു. പിന്നീട് ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നെന്ന് യുവതി പറയുന്നു. പീഡനശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയടുക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button