Latest NewsKerala

ജോസ്.കെ.മാണി പാലായില്‍ മത്സരിക്കുന്നതിന് ജോസഫ് വാഴയ്ക്കന് എതിര്‍പ്പ് : എതിര്‍പ്പിന് പിന്നിലെ കാരണവും വ്യക്തമാക്കി

കൊച്ചി: ജോസ്.കെ.മാണി പാലായില്‍ മത്സരിക്കുന്നതിന് ജോസഫ് വാഴയ്ക്കന് എതിര്‍പ്പ് . എതിര്‍പ്പിന് പിന്നിലെ കാരണവും വ്യക്തമാക്കി. രാജ്യസഭാ സീറ്റ് രാജിവെച്ച് ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകരുതെന്ന് വാഴയ്ക്കന്‍ പറഞ്ഞു. ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചാല്‍ ഒരു സീറ്റ് യുപിഎയ്ക്ക് നഷ്ടമാകും. അഞ്ച് വര്‍ഷം ബാക്കിയുള്ളതിനാല്‍ ജോസ് കെ മാണി അത്തരമൊരു തീരുമാനമെടുക്കില്ലെന്നും വാഴയ്ക്കന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് യുഡിഎഫ് കൂട്ടായ തീരുമാനമെടുക്കുമെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

Read Also : പാലാ ഉപതെരഞ്ഞെടുപ്പ് : തര്‍ക്കങ്ങള്‍ ഉടന്‍ തീരും.. സ്ഥാനാര്‍ത്ഥി ആരെന്ന് ഉടന്‍ പ്രഖ്യാപിയ്ക്കും

പാലാ സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കണണെന്ന് കേരളാ കോണ്‍്ഗ്രസിന്റെ വനിതാ വിഭാഗം ആവശ്യപ്പെട്ടു. പാലാ സീറ്റ്ില്‍ കരിങ്കോഴയ്ക്കല്‍ തറവാട്ടിലെ ആരെങ്കിലുമാവണം സ്ഥാനാര്‍ത്ഥിയാകണമെന്നും വനിതാ വിഭാഗം അഭിപ്രായപ്പെട്ടു.

Read Also : പാലാ ഉപതെരഞ്ഞെടുപ്പ് : കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി

അതേസമയം പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍ തുടരുകയാണ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ജോസഫ് വിഭാഗവുമായി സമവായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് ജോസ്.കെ.മാണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button