Latest NewsIndia

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ വ​യ​നാ​ട് മാ​റ്റി​മ​റി​ച്ചെ​ന്ന് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ വ​യ​നാ​ട് മാ​റ്റി​മ​റി​ച്ചെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കശ്മീർ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീയം എത്ര മാറ്റമാണ് വരുത്തുന്നതെന്ന് എനിക്ക് അതിശയമാണ്. വ​യ​നാ​ട്ടി​ല്‍​നി​ന്നും ജ​യി​ച്ച​തോ​ടെ രാ​ഹു​ലി​ന്‍റെ മാ​ന​സി​ക​നി​ല ത​ന്നെ മാ​റി​പ്പോ​യി. അ​മേ​ത്തി​യി​ല്‍​നി​ന്നും ജ​യി​ച്ച​പ്പോ​ഴൊ​ന്നും അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ല്‍ സം​സാ​രി​ച്ചി​ട്ടി​ല്ല. സീ​റ്റ് മാ​റി​യ​തോ​ടെ രാഹുലിന്റെ മാ​ന​സി​കാ​വ​സ്ഥ​യും മാ​റി. വ​യ​നാ​ടി​ന് കു​ഴ​പ്പ​മൊ​ന്നു​മി​ല്ല. എ​ന്നാ​ല്‍ അ​വി​ടെ​നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​ണ് പ്ര​ശ്ന​മെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.

Read also: ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അവരുടെ ജീവിതത്തിലൊരിക്കലും മറക്കാത്ത തിരിച്ചടി നല്‍കും : പാകിസ്താന് മറുപടിയുമായി ഉപരാഷ്ട്രപതി

പാകിസ്ഥാൻ യു​എ​ന്നി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ രാ​ഹു​ലി​ന്‍റെ പേ​ര് പ​രാ​മ​ര്‍​ശി​ച്ചതും പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ ചൂണ്ടിക്കാട്ടി. രാ​ഹു​ല്‍ രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ചുവെന്നും യു​എ​ന്നി​ല്‍ ഇ​ന്ത്യ​യെ ല​ക്ഷ്യം​വെയ്ക്കാൻ പാകിസ്ഥാന് അവസരമൊരുക്കി. രാ​ഹു​ല്‍ ഗാ​ന്ധി ന​ട​ത്തി​യ പ്ര​സ്താ​വ​ന വോ​ട്ടു​ബാ​ങ്ക് രാ​ഷ്ട്രീ​യം മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ല്‍ പൊ​തു​വി​കാ​രം എ​തി​രാ​യ​തോ​ടെ അ​ദ്ദേ​ഹം ആ ​പ്ര​സ്താ​വ​ന​യി​ല്‍​നി​ന്ന് യു-​ടേ​ണ്‍ അ​ടി​ച്ചുവെന്നും പ്രകാശ് ജാവദേക്കർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button