Latest NewsIndia

ചന്ദ്രയാന്‍-2 ചരിത്ര കുതിപ്പിലേയ്ക്ക് : നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരം

ബെംഗളൂരു: ചന്ദ്രയാന്‍-2 ചരിത്ര കുതിപ്പിലേയ്ക്ക്, നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരമായി ചന്ദ്രയാന്‍ പൂര്‍ത്തിയാക്കി. ചന്ദ്രയാന്‍ രണ്ടിന്റെ നാലാംഘട്ട ഘട്ട ചന്ദ്രഭ്രമണപഥ മാറ്റമാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത് . വൈകിട്ട് 6:37 ഓടെയാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയായത്. ചന്ദ്രനില്‍ നിന്ന് 124 കിലോമീറ്റര്‍ അടുത്ത ദൂരവും 164 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് ഇപ്പോഴുള്ളത്.

ആഗസ്റ്റ് 20ന് ചന്ദ്രഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള നാലാമത്തെ ഭ്രമണപഥ മാറ്റമാണ് ഇന്ന് വൈകിട്ട് പൂര്‍ത്തിയായത്. വൈകിട്ട് 6:18ന് ആരംഭിച്ച ഭ്രമണപഥമാറ്റം 1155 സെക്കന്റുകള്‍ (19.25 മിനുട്ട്) കൊണ്ട് പൂര്‍ത്തിയായി. സെപ്തംബര്‍ ഒന്നിനാണ് അവസാനഘട്ടം ഭ്രമണപഥ മാ?റ്റം നടക്കുക.

സെപ്തംബര്‍ രണ്ടിനായിരിക്കും ചാന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെടുക. സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button