Latest NewsNewsIndia

ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ്, അയോധ്യ കനത്ത സുരക്ഷയില്‍

ഭീകരാക്രമണഭീഷണിയെത്തുടര്‍ന്ന് അയോധ്യയില്‍ അതിശക്തമായ സുരക്ഷ. അയോധ്യയിലെ താമസക്കാരല്ലാത്ത നൂറ് കോണ്‍സ്റ്റബിള്‍മാരെ ഉടന്‍ ഇവിടേക്ക് അയക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

ബറേലി, കാണ്‍പൂര്‍, പ്രയാഗ്രാജ് എന്നീ മേഖലകളിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറലുമാര്‍ക്കാണ് ഡിജിപിയുടെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ അയോദ്ധ്യയിലെ താമസക്കാരല്ലെന്ന് ഉറപ്പുവരുത്തണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഈ കോണ്‍സ്റ്റബിള്‍മാര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് അയോധ്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെ സുരക്ഷാചുമതല നല്‍കും.

അയോധ്യകേസില്‍ സുപ്രീംകോടതി പ്രതിദിന വാദം കേള്‍ക്കുന്നതിനിടെയാണ് ഭീകരാക്രമണ ഭീഷണി. കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പാകിസ്ഥാന്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയപ്പ് നല്‍കിയതും സുരക്ഷ ശക്തമാക്കുന്നതിന് കാരണമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button