KeralaLatest News

സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപികമാരെ പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും; ചരിത്ര തീരുമാനവുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിലേത് ഉള്‍പ്പെടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാൻ നടപടി. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നാൽ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനിഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

Read also: അധ്യാപകനെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികൾ; വീഡിയോ വൈറലാകുന്നു

സംസ്ഥാനത്ത് സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനം. മെറ്റേണിറ്റി ബെനിഫിറ്റ് ലഭിക്കുന്നവർക്ക് ആറ് മാസം (26 ആഴ്ച ) ശമ്പളത്തോടെയുള്ള അവധി അനുവദിക്കും. കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ നൽകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button