KeralaLatest News

കേരളാ കോൺഗ്രസ് ചെയർമാൻ തർക്കം, ജോസ് കെ മാണി എംപി നൽകിയ അപ്പീലിൽ സബ് കോടതി വിധി ഇന്ന്

കട്ടപ്പന: കേരളാ കോൺഗ്രസ് പാർട്ടിയിൽ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ മാണി നൽകിയ അപ്പീലിൽ കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും.

ALSO READ: പ്രായപൂർത്തിയാകാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ജാഗ്രതൈ

ജോസഫ് വിഭാഗം തൊടുപുഴ മുൻസിഫ് കോടതിയിൽ നിന്നും ഇടുക്കി മുൻസിഫ് കോടതിയിൽ നിന്നും ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തതിനെതിരെ സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പട്ട് ജോസ് കെ മാണി എംപി നൽകിയ അപ്പീലിലാണ് കട്ടപ്പന സബ് കോടതി വിധി വരുന്നത്.

ALSO READ: നാഷണല്‍ ഹൈവേ അടച്ചുപൂട്ടൽ നടക്കില്ല, ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബിജെപി ജില്ലാ നേതൃത്വം

പാർട്ടി ചെയർമാനെന്ന നിലയിലുള്ള ജോസ് കെ മാണിയുടെ പ്രവർത്തനം തടഞ്ഞായിരുന്നു ഉത്തരവ്. പാലാ ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി നിർണയത്തിൽ ജോസഫ്, ജോസ് കെ മാണി തർക്കം നിലനിൽക്കെ കോടതി വിധി ഇരു വിഭാഗത്തിനും പ്രധാനപ്പെട്ടതാണ്. കെ എം മാണിയുടെ മരണത്തിനു പിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിനെതിരെ പി ജെ ജോസഫ് വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button