Latest NewsIndia

‘നിങ്ങളാണ് യഥാര്‍ത്ഥ കര്‍മ്മയോഗി, രാജ്യത്തെ യഥാര്‍ത്ഥ ഉരുക്കുമനുഷ്യന്‍’; അമിത് ഷായെ പ്രശംസിച്ച് മുകേഷ് അംബാനി

ഗാന്ധിനഗര്‍: കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായെ വാനോളം പുകഴ്ത്തി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി രംഗത്ത്. അമിത് ഷാ യഥാര്‍ത്ഥ കര്‍മ്മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണെന്ന് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനുമായ മുകേഷ് അംബാനി പറഞ്ഞു. ഗാന്ധിനഗറില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: വിവാഹത്തിനുമുമ്പും ശേഷവും രജിസ്‌ട്രേഷന്‍, ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ

സര്‍ദാര്‍ വല്ലഭായി പട്ടേലിനെയാണ് ചരിത്രത്തില്‍ ഉരുക്കുമനുഷ്യനെന്ന് അറിയപ്പെടുന്നത്. എന്നാല്‍, ചടങ്ങില്‍ വെച്ച് അംബാനി അമിത് ഷായെ ഉരുക്കുമനുഷ്യനെന്ന് വിളിച്ചാണ് അദ്ദേഹം പ്രശംസിച്ചത്. ‘അമിത് ഭായ് നിങ്ങളാണ് യഥാര്‍ത്ഥ കര്‍മ്മയോഗിയും ഇന്ത്യയുടെ ഉരുക്ക് മനുഷ്യനും. നിങ്ങളെപ്പോലൊരു നേതാവിനെ ലഭിച്ച ഗുജറാത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ അനുഗ്രഹീതരാണ്. ഇന്ത്യ ഇപ്പോള്‍ സുരക്ഷിത കരങ്ങളിലാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനിടയിലുള്ള പ്രതിസന്ധികളില്‍ തളരരുത്’- മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യ നാളെ നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാനാവുന്ന അവസരങ്ങള്‍ ഒരുക്കിത്തരുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ ജിഡിപിയുള്ള രാജ്യമാക്കി വളര്‍ത്താനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംബാനി പിന്തുണച്ചു.അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു മുകേഷ് അംബാനിയുടെ പ്രസംഗം.

ALSO READ: പ്രണയിനിക്ക് കുപ്പിയിൽ നിറച്ചുവെച്ച ജീവരക്തം; കൈയിലെ ഞരമ്പ് മുറിച്ച് യുവാവ് ചെയ്‌തത്‌

2014വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള ഒരു ശ്രമവും നടന്നിട്ടില്ലെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ലോകത്തെ തന്നെ വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button