KeralaLatest News

ഡിജിപിക്കെതിരായ വിവാദ പരാമര്‍ശം; നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സര്‍ക്കാരിന്റെ അനുമതി. തനിക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ നിയമ നടപടിക്ക് അനുമതി തേടിക്കൊണ്ടുള്ള ലോക്‌നാഥ് ബെഹ്‌റയുടെ അപേക്ഷയിലാണ് അനുമതി.

ALSO READ: യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ കോളേജില്‍ പാക് പതാക ഉയര്‍ത്തി; വിദ്യാർത്ഥികൾക്കെതിരെ നടപടി

ബെഹ്റയെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ച മുല്ലപ്പള്ളിയുടെ പ്രസ്താവനയാണ് വിവാദത്തിലേക്ക് നയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റല്‍ വോട്ട് വിവാദവുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളി ഡിജിപിയെ വിമര്‍ശിച്ചത്. ഇടതുനിയന്ത്രണത്തിലുള്ള പോലീസ് അസോസിയേഷന് പോസ്റ്റല്‍ വോട്ടുകള്‍ തട്ടിയെടുക്കാന്‍ ഡിജിപി സഹായം നല്‍കുന്നുവെന്ന രീതിയിലായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. ഈ പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ട് ബെഹ്‌റ നല്‍കിയ കത്തിലാണ് സര്‍ക്കാരിന്റെ അനുമതി. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ കത്തില്‍ ഇപ്പോഴാണ് തീരുമുണ്ടായത്. ക്രിമിനല്‍ നടപടിച്ചട്ടം 199 (4) പ്രകാരം, മുല്ലപ്പള്ളിക്കെതിരേ മാനനഷ്ടത്തിനു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടത്.

ALSO READ: ഫ്ലക്സുകൾക്ക് നിരോധനം; സിനിമയ്ക്കും മറ്റ് പരസ്യങ്ങൾക്കുമുൾപ്പെടെ ഫ്ലക്സുകൾ ഉപയോഗിക്കാൻ കഴിയില്ല

മുല്ലപ്പള്ളിയുടെ പ്രസ്താവന, ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ബെഹ്റയ്ക്ക് പൊതുജനസേവകനെന്ന നിലയില്‍ അപകീര്‍ത്തികരമാണെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ പദവി പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും പോലീസ് സേനയുടെ ആത്മവീര്യം ചോദ്യംചെയ്യപ്പെട്ടുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ പാര്‍ട്ടി അധ്യക്ഷനെതിരെ പോലീസ് മേധാവി മാനനഷ്ടകേസിന് പോകുന്നതും അതിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതും ഇതാദ്യമായാണ്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്ത് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button