KeralaLatest News

നെഹ്റു ട്രോഫി വള്ളംകളിയില്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നടുഭാഗം ചുണ്ടൻ ജേതാക്കൾ

ആലപ്പുഴ: ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം അറുപത്തിഏഴാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കിയത് കരുത്തനായ നടുഭാഗം ചുണ്ടന്‍. രണ്ടാം സ്ഥാനം ചമ്പക്കുളം ചുണ്ടന്‍ സ്വന്തമാക്കി. കാരിച്ചാല്‍ ചുണ്ടനാണ് മൂന്നാം സ്ഥാനം. ആവേശത്തിന് ഇരട്ടി മധുരം പകരാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ എത്തിയിരുന്നു.

ALSO READ: ക്ലബ് ഫുട്ബോൾ: ഒസസൂനയുടെ ഗ്രൗണ്ടിൽ മൂന്നാം റൗണ്ട് മത്സരത്തിൽ കരുതി ബാഴ്‌സലോണ

പ്രളയ ദുരിതത്തില്‍ ഇരയായവര്‍ക്ക് സച്ചിന്‍ പിന്തുണ അറിയിച്ചു. പ്രളയത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമാണ് തന്റെ മനസ്സ്. കായിക ഇനങ്ങളോട് കേരളം കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും സച്ചിന്‍ പറഞ്ഞു.

ALSO READ: സിനിമ പ്രേക്ഷകര്‍ക്ക് തിരിച്ചടിയായി സര്‍ക്കാര്‍ തീരുമാനം : സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക്

1952ന് ശേഷം ആദ്യമായാണ് നടുഭാഗം ചുണ്ടന്‍ കിരീടം സ്വന്തമാക്കുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button