KeralaLatest News

കെഎം ബഷീറിന്റെ അപകടമരണം; അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​യി​ല്‍​നി​ന്ന് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: മാധ്യമപ്രവർത്തകൻ കെ. ​എം. ബ​ഷീ​ര്‍ കാ​റി​ടി​ച്ച്‌ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​യി​ല്‍​നിന്ന് മാ​റ്റി. തി​രു​വ​ന​ന്ത​പു​രം സി​റ്റി ന​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഷീ​ന്‍ ത​റ​യിനെയാണ് മാറ്റിയത്. പകരം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്പി എ. ​ഷാ​ന​വാ​സിന് ചുമതല നൽകി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി​യ​ത്. ര​ണ്ടു ദി​വ​സം മുൻപാണ് ചു​മ​ത​ല മാ​റ്റം സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദ്ദേ​ശം പോ​ലീ​സ് ത​ല​പ്പത്ത് നിന്ന് വന്നത്.

Read also: ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ വകുപ്പ് തല നടപടി ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button