KeralaLatest NewsIndia

കൊല്ലത്ത് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് റിസോർട്ടിൽ മരിച്ച നിലയിൽ

സ്വകാര്യ ചാനലിലെ ഡ്രൈവറാണു മരിച്ച ബിബിന്‍.

കൊല്ലം: സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുള്ളതായാണ് പ്രാഥമിക നിഗമനം. കൊല്ലം ക്ലാപ്പനയിലെ ആലുംപീടിക കായല്‍ റിസോര്‍ട്ടിലാണ് കറുകച്ചാല്‍ സ്വദേശി ബിബിന്‍ സി. വര്‍ഗീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ചാനലിലെ ഡ്രൈവറാണു മരിച്ച ബിബിന്‍.

ബിബിനും സുഹൃത്തുക്കളും കഴിഞ്ഞ ദിവസമാണ് മറ്റൊരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ആലുംപീടിക കായല്‍ റിസോര്‍ട്ടില്‍ എത്തിയത്. സംഭവം കൊലപാതമാണോ? എന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button