Latest NewsIndia

ബി​ജെ​പി വാ​തി​ല്‍ തു​റ​ന്നു​വ​ച്ചാ​ല്‍ പ്രതിപക്ഷത്തു നേതാക്കളല്ലാതെ മ​റ്റാ​രു​മു​ണ്ടാ​കി​ല്ലെ​ന്ന് അമിത് ഷാ

സോ​ളാ​പു​ര്‍: പ്രതിപക്ഷ നേതാക്കൾക്കെതിരെ കടുത്ത പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ​ ബി​ജെ​പി വാ​തി​ല്‍ തു​റ​ന്നു​വ​ച്ചാ​ല്‍ അ​വ​രു​ടെ പാ​ര്‍​ട്ടി​ക​ളി​ല്‍ പ​വാ​റും ച​വാ​നു​മ​ല്ലാ​തെ മ​റ്റാ​രു​മു​ണ്ടാ​കി​ല്ലെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. എ​ന്‍​സി​പി അ​ധ്യ​ക്ഷ​നാ​ണ് ശ​ര​ത് പ​വാ​ര്‍. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യാ‌​ണ്  പ്രി​ഥ്വി​രാ​ജ് ച​വാ​ന്‍. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വ് ശു​ശീ​ല്‍​കു​മാ​ര്‍ ഷി​ണ്ഡെ​യു​ടെ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന റാ​ലി​യി​ലാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രി​ഹാ​സം.

മു​ഖ്യ​മ​ന്ത്രി ഫ​ഡ്നാ​വി​സി​ന്‍റെ മ​ഹാ​ജ​ന​ദേ​ശ് യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ളാ​പൂ​രി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​മ​ന്ത്ര​മ​ന്ത്രി​യും ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യ അ​മി​ത് ഷാ. അ​ടു​ത്ത കാ​ല​ത്ത് എ​ന്‍​സി​പി​യി​ല്‍​നി​ന്നും കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യി​ലും ബി​ജെ​പി​യി​ലും ചേ​ര്‍​ന്ന​ത്. എ​ന്‍​സി​പി​യി​ല്‍​നി​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ഒ​ഴു​ക്ക് കൂ​ടു​ത​ലാ​യും ഉ​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button