KeralaLatest News

സിനിമാ വ്യവസായത്തെയും ആ മേഖലയെയും ബാധിക്കുന്ന ഏറ്റവും വലിയ ഈ അതിക്രമത്തെ ചോദ്യം ചെയ്യാന്‍ ‘അമ്മ’യോ മറ്റ് സംഘടനകളോ തയ്യാറായിട്ടില്ല: പി സി വിഷ്ണുനാഥ്

ജി എസ് ടി യുടെ പ്രഖ്യാപിത സ്വഭാവം പോലും അട്ടിമറിച്ച് സിനിമാ ടിക്കറ്റിന് മേല്‍ ചുമത്തിയ വിനോദ നികുതി പിന്‍വലിക്കണമെന്ന് എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ്. ഒറ്റ നികുതി എന്ന നിലയില്‍ ജി എസ് ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം സിനിമാ ടിക്കറ്റുകളുടെ മേല്‍ ചുമത്തിയിരുന്ന വിനോദ നികുതി ഒഴിവാക്കിയിരുന്നു.

ധനമന്ത്രി തോമസ് ഐസക് 10% വിനോദനികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അത് ചോദ്യം ചെയ്ത് സിനിമാ രംഗത്തെ സംഘടനകള്‍ കോടതിയെ സമീപിച്ചതാണ്. അതിനിടയില്‍ സംഘടനകള്‍ മുഖ്യമന്ത്രിയുമായും മന്ത്രിയുമായുമെല്ലാം ചര്‍ച്ചകളും നടത്തി. ആ കേസ് കോടതിയില്‍ നിലനില്‍ക്കെയാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. അതു പ്രകാരം സിനിമാ ടിക്കറ്റിന് മേല്‍ ജി എസ് ടിക്ക് പുറമെ അഞ്ച് ശതമാനവും എട്ടര ശതമാനവുമെല്ലാമായി വിനോദ നികുതി ഏര്‍പ്പെടുത്തിയിരിക്കയാണ്.

READ ALSO: അച്ഛന്‍ വീണ് കിടപ്പിലായതോടെ നാടകരംഗം വിട്ടു, ഭര്‍ത്താവും രോഗബാധിതനായതോടെ വരുമാനം നിലച്ചു; ആത്മഹത്യയുടെ വക്കിലാണെന്ന് വെളിപ്പെടുത്തി നടി

പ്രളയം വന്ന് നടുവൊടിഞ്ഞ ജനതയ്ക്ക് മേല്‍ പ്രളയ നികുതിയും മുന്‍പ് ചുമത്തിയിട്ടുണ്ട്. അതും സിനിമാ ടിക്കറ്റിനും ബാധകമാണ്. സാധാരണക്കാരന്റെ ചെലവു കുറഞ്ഞ വിനോദോപാധിയിലൊന്നാണ് സിനിമ കാണുക എന്നത്. അവരുടെ മേലാണ് പുതിയ നികുതി കൂടി ചുമത്തുന്നത്.

സാധാരണ നിലയില്‍ പ്രഖ്യാപിച്ച ജി എസ് ടി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ്. എന്നാല്‍ അതിനു മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് ജനവിരുദ്ധതയാണ്. ഇത്തരത്തില്‍ ഒരുതരം നികുതി ഭീകരത തന്നെയാണ് തോമസ് ഐസക് പല രൂപത്തില്‍ പാവപ്പെട്ടവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സിനിമാ വ്യവസായത്തെയും ആ മേഖലയെയും ബാധിക്കുന്ന ഏറ്റവും വലിയ ഈ അതിക്രമത്തെ ചോദ്യം ചെയ്യാന്‍ ‘അമ്മ’യോ മറ്റ് സംഘടനകളോ തയ്യാറായിട്ടില്ല. ഈ ഉത്തരവിനെതിരെ പ്രതികരിക്കാന്‍ അവര്‍ എന്തുകൊണ്ടാണ് ഭയക്കുന്നതെന്ന് വിഷ്ണുനാഥ് ചോദിച്ചു.

READ ALSO: കോട്ടയം നസീറോ സുരാജോ പിഷാരടിയോ ഒന്നും ഇങ്ങനെ ചീപ്പ് ലെവലിലേക്ക് താഴുന്നത് കണ്ടിട്ടില്ല; ചാനല്‍ അവാര്‍ഡ് ഷോ കണ്ട സംവിധായകന്റെ കുറിപ്പ്

ഇതര സംസ്ഥാനങ്ങള്‍ ചലച്ചിത്ര മേഖലയെ പോഷിപ്പിക്കാനായി നിരവധി പദ്ധതികളും നികുതിയിളവും നല്‍കി കൊണ്ടിരിക്കുമ്പോഴാണ്, ഇവിടെ സിനിമാ മേഖലയെ സര്‍ക്കാര്‍ തന്നെ തകര്‍ക്കുന്നത്. അമ്മ’ സംഘടനയുടെ തലപ്പത്ത് രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ ഉണ്ടായിട്ടും, എല്‍ ഡി എഫ് സര്‍ക്കാര്‍ സിനിമാ മേഖലയെ കഴുത്തുഞെരിച്ച് കൊല്ലുമ്പോള്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നത് സ്വന്തം വീടിന് തീവെക്കും പോലെയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

READ ALSO: വിദൂരതയില്‍ ഇരുന്നുപോലും വിവരങ്ങള്‍ ചോര്‍ത്താം; ഗൂഗില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button