KeralaLatest News

ആനയെ വിറപ്പിച്ച കുതിര താരമായി, ആന ഓടിയപ്പോൾ ജനങ്ങളും വിരണ്ടോടി; നാട്ടുകാർക്ക് പരിക്ക്

കീഴായിക്കോണം: ആനയെ വിറപ്പിച്ച കുതിര ഒന്നുമറിഞ്ഞില്ലെങ്കിലും താരമായി. തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന ആനയാണ് കുതിരയെ കണ്ട് വിരണ്ടോടിയത്. ആന ഓടിയപ്പോൾ സമീപത്തുണ്ടായിരുന്ന ജനങ്ങളും പേടിച്ചോടി. സംഭവത്തെത്തുടർന്ന് മൂന്നുപേർക്ക് പരിക്കേറ്റു.

ALSO READ: കൊച്ചി മെട്രോ: സാമ്പത്തിക തലസ്ഥാനത്തെ പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ആനയുടെ ഓട്ടത്തിനിടയിൽ മുന്നിൽ പെട്ടുപോയ അമ്പലംമുക്ക് സ്വദേശി ശാന്ത, ഓമന, ജോർജ്ജ് ബാബു എന്നിവർക്കാണ് ഓടി മാറുന്നതിനിടെ വീണു പരുക്കേറ്റത്.

ALSO READ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ വധുവിന്റെ പേര് പറഞ്ഞ് നവദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ തടഞ്ഞു

ഇന്നലെ രാവിലെ കീഴായിക്കോണത്തായിരുന്നു സംഭവം. അമ്പലം മുക്ക് ക്ഷേത്രത്തിൽ ആനയൂട്ടിനു കൊണ്ടുപോയതായിരുന്നു. കീഴായിക്കോണം പെട്രോൾ പമ്പിനടുത്തെത്തിയപ്പോൾ സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയെ കണ്ട് വിരണ്ടോടുകയായിരുന്നുവെന്നാണ് പാപ്പാന്മാർ പറയുന്നത്. പിന്നീട് ശ്രമകരമായി അനുനയിപ്പിച്ച് ആനയെ തളച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button