CricketLatest News

അതാണ് മറ്റ് എന്തിനേക്കാളേറെയും ഇന്ത്യന്‍ ടീമിന്റെ നഷ്ടം; ഇര്‍ഫാന്‍ പത്താന്‍

മുംബൈ: ഇന്ത്യന്‍ ടീമിലെ ‘ഏറ്റവും പ്രധാനപ്പെട്ട താരം’ ജസ്‌പ്രീത് ബുമ്രയാണെന്ന് വ്യക്തമാക്കി മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ബുമ്ര കളിക്കാതിരിക്കുമ്പോള്‍ അതാണ് മറ്റ് എന്തിനേക്കാളേറെയും ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും വലിയ നഷ്ടം. അത്രത്തോളം പ്രധാന്യമാണ് ബുമ്രയ്ക്ക് ഇന്ത്യന്‍ ടീമിലുള്ളതെന്നും പത്താൻ പറയുകയുണ്ടായി. ബുമ്രയെ പോലൊരു താരത്തെ ലഭിച്ചത് ഇന്ത്യന്‍ ടീമിന്‍റെ ഭാഗ്യമാണ്. ബുമ്രക്ക് ശേഷമുള്ള ടീം ഇന്ത്യയെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്ന് ഫോര്‍മാറ്റുകളിലും മികവ് തെളിയിക്കുന്ന ബൗളറാണ് അദ്ദേഹമെന്നും പത്താൻ കൂട്ടിച്ചേർത്തു. ബുമ്രയുടെ അവസാന ഹാട്രിക്കായിരിക്കില്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കുതിച്ചുയർന്ന് ബുമ്ര; ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒരുപോലെ ആഹ്ലാദവും നിരാശയും

shortlink

Related Articles

Post Your Comments

Related Articles


Back to top button