Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു; പിതാവ് അറസ്റ്റിൽ

വഡോധര: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്‌ത പിതാവ് അറസ്റ്റിൽ. പഞ്ചമഹാൽ ജില്ലയിലെ ഖോഗമ്മ താലൂക്കിലാണ് സംഭവം.

ALSO READ: കശ്മീർ വിഷയത്തിൽ പ്രകോപനപരമായ ലഘു ലേഖ വിതരണം ചെയ്ത സിപിഎം നേതാവിനെതിരെ കേസ്

കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ കേസ് രെജിസ്റ്റർ ചെയ്‌തത്‌ ചൊവ്വാഴ്ച ആണ്. അമ്മയും, കുട്ടിയും പിതാവിന്റെ വീട്ടിൽ കൃഷി സ്ഥലത്ത് ജോലി ചെയ്യാനായി പോയപ്പോൾ കുട്ടിയെ പിതാവ് അവിടുന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്ത ശേഷം കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി.

ALSO READ: ആരാധനാലയങ്ങൾ ആക്രമിക്കാൻ ഐ എസ് ഐ, ജമ്മു കാശ്മീരിൽ കലാപത്തിന് ആഹ്വനം; എന്തിനും തയ്യാറായി ഇന്ത്യ

കുട്ടിയോട് സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് കുട്ടി ബലാത്സംഗത്തിന് ഇരയായ വിവരം അമ്മയോട് പറയുകയായിരുന്നു. ഇയാൾക്ക് ഈ കുട്ടിയെ കൂടതെ മറ്റു മൂന്ന് പെൺകുട്ടികൾ കൂടെയുണ്ട്. ഒരു ആൺകുട്ടി ഉൾപ്പെടെ അഞ്ച് മക്കളാണ്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button