Latest NewsKeralaNews

ഓണാഘോഷം അതിരുവിട്ടു; ഇരുചക്രവാഹന യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്

തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥികള്‍ നടുറോഡില്‍ നടത്തിയ ഓണാഘോഷത്തിനിടെ ഇരുചക്രവാഹന യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്. പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി നൂറോളം വണ്ടികളില്‍ വിദ്യാര്‍ഥികള്‍ ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു സംഭവം. തിങ്ങിനിറഞ്ഞു വിദ്യാര്‍ഥികള്‍ കയറിയ തുറന്ന ജീപ്പ് റോഡിലൂടെ ഓടിക്കുന്നതിനിടെ അതുവഴി സ്‌കൂട്ടറില്‍ വന്ന അമ്മയെയും മകനെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.

Read also: സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അഭയാര്‍ഥി യുവാവിന്റെ ഭാര്യയായ യുവതി; ജീവിതത്തിൽ പണം ഒന്നുമല്ലെന്ന് വ്യക്തമാക്കുന്ന കഥയിങ്ങനെ

ഗതാഗതം തടസപ്പെടുത്തിയതിനും അപകടകരമായി ബൈക്ക് റേസ് നടത്തിയതിനും കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെ കേസെടുത്തു. തലനാരിഴയ്ക്കാണ് ജീപ്പിനടിയില്‍പെടാതെ അമ്മയും മകനും രക്ഷപ്പെട്ടത്. പരിക്കേറ്റ ഇവരെ പാലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button