Latest NewsIndia

തിഹാറിലേക്ക് പോകുന്നതിനിടെ തന്റെ ആശങ്ക സമ്പദ് വ്യവസ്ഥയെ കുറിച്ചോർത്തെന്ന് ചിദംബരത്തിന്റെ പ്രതികരണം

ജി.ഡി.പിയിലെ അഞ്ച് ശതമാനത്തിന്റെ വളര്‍ച്ച ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ന്യൂഡല്‍ഹി: തനിക്ക് ജയിലില്‍ പോകുന്നതിലല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചാലോച്ചിട്ടാണ് ആശങ്കയെന്ന് ചി. ചിദംബരം. സി.ബി.ഐ കോടതിയുടെ ഉത്തരവനുസരിച്ച്‌ തിഹാര്‍ ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം. ചിദംബരത്തെ ഏത് ഏജന്‍സിയാണ് തിഹാറിലേക്ക് കൊണ്ടുപോവുകയെന്നതില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിടെ വീണുകിട്ടിയ സമയത്തായിരുന്നു ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

നേരത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി നീട്ടിയ സമയത്തും കേന്ദ്ര സര്‍ക്കാരിനെ ചിദംബരം വിമര്‍ശിച്ചിരുന്നു. തന്നോട് കസ്റ്റഡി കാലാവധി നീട്ടിയതിനെക്കുറിച്ച്‌ അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കൈയിലെ അഞ്ച് വിരലുകള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു ചിദംബരം. ജി.ഡി.പിയിലെ അഞ്ച് ശതമാനത്തിന്റെ വളര്‍ച്ച ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

‘അഞ്ച് ശതമാനം. അഞ്ച് ശതമാനമെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?’ എന്നായിരുന്നു ഇതോടൊപ്പം അദ്ദേഹം ചോദിച്ചത്. ദല്‍ഹിയിലെ സി.ബി.ഐ കോടതിയില്‍ നിന്നിറങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേസില്‍ ഡല്‍ഹി കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് മുന്‍ ധനമന്ത്രിക്ക് തീഹാര്‍ ജയിലില്‍ പോകേണ്ട സാഹചര്യമുണ്ടായത്. സെപ്റ്റംബര്‍ 19 വരെ ചിദംബരം തീഹാര്‍ ജയിലില്‍ കഴിയും. തീഹാര്‍ ജയിലില്‍ പോകാതിരിക്കാന്‍ ചിദംബരത്തിന്റെ അഭിഭാഷകര്‍ അവസാനവട്ട ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല.

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന് എപ്പോള്‍ വേണമെങ്കിലും ചിദംബരത്തെ അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്യാപ്പെട്ടാല്‍ ജയിലിലേക്ക് പോകാതെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ കഴിയാം. ഇത് മുന്‍കൂട്ടി കണ്ടാണ് അറസ്റ്റിനോട് എതിര്‍പ്പില്ലെന്ന് ചിദംബരം കോടതിയെ അറിയിച്ചത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിന് തയ്യാറായില്ല.

എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് വ്യക്മാക്കിയതോടെ ഒന്നുകില്‍ ജാമ്യം അനുവദിക്കണം അല്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണം എന്ന സാഹചര്യം വന്നു. ഇതോടെയാണ് ജുഡീഷ്യല്‍ കസ്റ്റഡി അനുവദിച്ച്‌ സ്‌പെഷ്യല്‍ ജഡ്ജ് അജയ് കുമാര്‍ കുഹാര്‍ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button