Latest NewsIndia

കെജ്‌രിവാളിന്റെ രാഷ്ട്രീയ ചരടുവലിക്ക് തിരിച്ചടി, ഡല്‍ഹി മെട്രോയിലെ സ്ത്രീകളുടെ സൗജന്യയാത്രയെ ചോദ്യം ചെയ്ത് സുപ്രീംകോടതി

ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഡല്‍ഹി സര്‍ക്കാരിനുണ്ടാകും.

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. എന്തിനാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്നും കോടതി ചോദിച്ചു. മെട്രോയിലും, ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന പ്രഖ്യാപനം മൂലം അടുത്ത തെരഞ്ഞെടുപ്പിലും അനുകൂല സാഹചര്യമുണ്ടാക്കാമെന്ന കണക്കു കൂട്ടലിലാണ് കെജ്‌രിവാൾ സർക്കാർ മുന്നോട് പോയത്.

വനിതാ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നായിരുന്നു ഇതിന്റെ ന്യായീകരണം. എന്നാല്‍ ഇത് ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍.സൗജന്യയാത്രയ്‌ക്കെതിരെ നേരത്തെ ഡിഎംആര്‍സി ഉപദേഷ്ടാവായ ഇ ശ്രീധരനും രംഗത്തുവന്നിരുന്നു. ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഡല്‍ഹി സര്‍ക്കാരിനുണ്ടാകും.

മെട്രോയുടെ ഭാവി വികസനത്തിന് ഇത് തിരിച്ചടിയാവും. യാത്രാ നിരക്ക് കൂട്ടാനും ഇടയാക്കും. അതിനാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കരുത്. ഇതില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button