Latest NewsIndiaNews

ജമ്മു കാശ്‌മീരിൽ എൻസിപി മുതിർന്ന നേതാവ് ഉൾപ്പടെ നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ബിജെപിയിലേക്ക്

ശ്രീനഗർ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ ജമ്മു കാശ്‌മീരിൽ എൻസിപിയുടെ മുതിർന്ന നേതാവ് ഉൾപ്പടെ നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ബിജെപിയിലേക്ക്. എന്‍ സിപി സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണ കുമാര്‍ ദിംഗ്ര, പട്ടിക ജാതി, പിന്നോക്ക ക്ലാസ് സെല്‍ ചെയര്‍മാന്‍ രത്തന്‍ ചന്ദ്, സംസ്ഥാന കാഷ്യര്‍ ദിവാന്‍ ചന്ദ്, സംയുക്ത സംസ്ഥാന സെക്രട്ടറി വേദ് രാജ് ഭാരതി എന്നിവര്‍ ബി ജെപിയില്‍ അംഗത്വമെടുത്തതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കൗള്‍ അറിയിച്ചു.

Also read : ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമാണ് പാകിസ്ഥാന്‍; ഭാവിയെക്കുറിച്ച്‌ പ്രായോഗിക കാഴ്ചപ്പാടുള്ള നേതാക്കളില്ലാത്തതാണ് പാകിസ്ഥാനിലെ ജനങ്ങളുടെ ഏറ്റവും വലിയ ശാപം :അമേരിക്കന്‍ മുന്‍ പ്രതിരോധ സെക്രട്ടറി

എക്‌സ് സര്‍വ്വീസ്‌മെന്‍ പ്രസിഡന്റ് തിലക് രാജ്, പിഡിപി നേതാവ് സുരീന്ദര്‍ ഖജൂറിയ, ആസിഫ് ഗില്ലിന്റെ നേതൃത്വത്തിലുളള വാല്‍മീകി സമാജ് നേതാക്കള്‍ നിരവധി രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും ബിജെപിയിൽ ചേർന്നെന്നാണ് റിപ്പോർട്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ബിജെപിയോടുളള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പാര്‍ട്ടിയില്‍ അംഗത്വം എടുത്തവരെ സ്വാഗതം ചെയ്തുകൊണ്ട് അശോക് കൗള്‍ പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close