Latest NewsIndia

ചി​ദം​ബ​രത്തിനു കിടക്കാന്‍ മരപ്പലക കട്ടില്‍, ഉപയോഗിക്കാൻ യൂറോപ്യന്‍ ടോയ് ലറ്റ് , തി​ഹാ​റി​ലെ ഏ​ഴാം നമ്പ​ര്‍ മു​റി​യിലെ വിശേഷങ്ങൾ ഇങ്ങനെ ​

ഇ​വി​ടെ അ​റു​നൂ​റി​നും എ​ഴു​നൂ​റി​നും ഇ​ട​യി​ല്‍ ത​ട​വു​കാ​രാ​ണ് ഉ​ള്ള​ത്. ഇ​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ണ്.

ന്യൂഡല്‍ഹി: ഐഎന്‍ എക്സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ തിഹാര്‍ ജയിലിലാക്കി. സെഡ് വിഭാഗം സുരക്ഷയുള്ളതിനാല്‍ തിഹാറിലെ 7ാം നമ്പര്‍ ജയിലില്‍ പ്രത്യേക സെല്ലിലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ജ​യി​ലി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ലെ ഏ​ഴാം ന​മ്ബ​ര്‍ മു​റി​യാ​ണ് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ അ​റു​നൂ​റി​നും എ​ഴു​നൂ​റി​നും ഇ​ട​യി​ല്‍ ത​ട​വു​കാ​രാ​ണ് ഉ​ള്ള​ത്. ഇ​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ണ്.

സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പി​ടി​യി​ലാ​യ​വ​രെ പാ​ര്‍​പ്പി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​യി​ട​മാ​യി​രു​ന്നു ഏ​ഴാം ന​മ്പ​ര്‍ ജ​യി​ല്‍. ചി​ദം​ബ​ര​ത്തി​ന് ജ​യി​ലി​ല്‍ ക​ട്ടി​ല്‍, പാ​ശ്ചാ​ത്യ സൗ​ക​ര്യ​ങ്ങ​ളു​ള്ള ശു​ചി​മു​റി, മ​രു​ന്നു​ക​ള്‍ തു​ട​ങ്ങി​യ​വ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം 19 വ​രെ ജ​യി​ലി​ല്‍ തു​ട​രും. ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യു​ള്ള വ്യ​ക്തി​യാ​യ​തി​നാ​ല്‍ പ്ര​ത്യേ​ക സെ​ല്ലി​ലാ​കും ചി​ദം​ബ​ര​ത്തെ താ​മ​സി​പ്പി​ക്കു​ക. ജയില്‍ മാനുവല്‍ പ്രകാരം ജയില്‍വാസികള്‍ ഉറങ്ങാന്‍ കിടക്കേണ്ടത് തറയിലാണ്. എന്നാല്‍ മുതിര്‍ന്ന വ്യക്തികള്‍ക്ക് പ്രത്യേക മെത്തയൊന്നും ഇല്ലാത്ത മരപ്പലക കട്ടില്‍ ലഭിക്കും. 73 കാരനായ ചിദംബരത്തിനും ഇത്തരം സംവിധാനം ലഭിക്കും.

ഒപ്പം വെസ്റ്റേണ്‍ സ്റ്റെല്‍ ടോയ്ലെറ്റ് സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. ജയിലില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണമാണ് ചിദംബരത്തിന് നല്‍കുക. ഒരു ചെറിയ പാത്രം പരിപ്പ് കറി, ഒന്നോ രണ്ടോ പച്ചകറി, 4 അല്ലെങ്കില്‍ 5 ചപ്പാത്തി ഇതാണ് സാധാരണ ഭക്ഷണം. എന്നാല്‍ ചിദംബരത്തിനായി ദക്ഷിണേന്ത്യന്‍ ഭക്ഷണം ലഭ്യമാക്കും. എന്നാല്‍ റിമാന്‍റ് പ്രതികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം ജയില്‍ ക്യാന്‍റിനില്‍ നിന്നും വരുത്തി കഴിക്കാന്‍ പറ്റും. പ്രത്യേക കോടതി നിര്‍ദേശം ഇതിന് വേണമെന്ന് മാത്രം. കഴിഞ്ഞ ആഴ്ച തന്നെ ചിദംബരത്തെ ജയിലില്‍ എത്തിച്ചാല്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ തീഹാര്‍ ജയില്‍ അധികൃതര്‍ നടത്തിയിരുന്നു.

കഴിഞ്ഞ 21നു രാത്രിയാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഇന്നലെ സിബിഐ കസ്റ്റഡി അവസാനിച്ചു. 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതായി പ്രത്യേക ജഡ്ജി അജയ് കുമാര്‍ കൂഹര്‍ വ്യക്തമാക്കി.ചിദംബരത്തിന് വേണ്ട വസ്ത്രങ്ങള്‍ വീട്ടുകാര്‍ എത്തിച്ചിട്ടുണ്ട്.

രാ​ത്രി​യോ​ടെ​യാ​ണ് ചി​ദം​ബ​ര​ത്തെ തി​ഹാ​ര്‍ ജ​യി​ലി​ലേ​ക്കു മാ​റ്റി​യ​ത്. പോ​ലീ​സ് വാ​നി​ലാ​ണ് ജ​യി​ല​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. നേ​ര​ത്തെ ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി​യും തി​ഹാ​റി​ല്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​റ​സ്റ്റി​ല്‍ നി​ന്നു മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നും സി​ബി​ഐ​യു​ടെ അ​റ​സ്റ്റ് ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്തും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് ചി​ദം​ബ​ര​ത്തി​ന്‍റെ തി​ഹാ​ര്‍ ജ​യി​ല്‍ വാ​സം ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ച​ത്

Tags

Related Articles

Post Your Comments


Back to top button
Close
Close