Latest NewsIndiaNews

തീഹാര്‍ ജയിലിലെ തന്റെ ആദ്യ ദിവസം അസ്വസ്ഥനായി ചിലവഴിച്ച് ചിദംബരം; പുറത്ത് നടക്കാനും മറ്റ് തടവുകാരോട് സംസാരിക്കാനും അനുമതി

ന്യൂഡല്‍ഹി: തീഹാര്‍ ജയിലിലെ തന്റെ ആദ്യ ദിവസം അസ്വസ്ഥനായി ചിലവഴിച്ച് പി.ചിദംബരം. ജയിലില്‍ സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളല്ലാതെ വി.ഐ.പി പരിഗണനയൊന്നും ചിദംബരത്തിന് നല്‍കില്ലെന്ന് അതികൃതർ വ്യക്തമാക്കിയിരുന്നു. മരുന്നുകളും കണ്ണടയും ജയിലിലേക്ക് കൊണ്ടുവരാൻ സ്പെഷ്യല്‍ കോടതി ജഡ്ജി അജയ് കുമാര്‍ കുഹാര്‍ അനുമതി നൽകിയിരുന്നു. ഇന്നലെ ജയിലില്‍ എത്തിയപ്പോള്‍ തന്നെ ഒരു തലയിണയും ബ്ലാങ്കറ്റും ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് നല്‍കി. രാത്രിയില്‍ ചെറിയ രീതിയിലുള്ള ഭക്ഷണമാണ് അദ്ദേഹം കഴിച്ചത്.

Read also: ജയിലിലേയ്ക്കാണ് താന്‍ പോകുന്നതെന്നറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് മുന്‍ കേന്ദ്രധന മന്ത്രി പി.ചിദംബരം

ഇന്ന് രാവിലെ ആറ് മണിക്ക് പ്രഭാത ഭക്ഷണത്തിന് മുൻപേ ചിദംബരത്തിന് ചായ നല്‍കി. പിന്നീട് ജയില്‍ മെനു അനുസരിച്ച്‌ ബ്രഡ്, പോഹ, പോറിഡ്‌ജ് എന്നിവ നല്‍കി. സെല്ലില്‍ ഒരു ന്യൂസ് പേപ്പറുകളും ലഭിക്കും. ജയിലിലെ ശുദ്ധീകരണ ശാലയില്‍ തയ്യാറാക്കിയ വെള്ളമോ പണം കൊടുത്ത് വാങ്ങാവുന്ന ബോട്ടില്‍ വെള്ളമോ അദ്ദേഹത്തിന് ഉപയോഗിക്കാന്‍ കഴിയും. സെല്ലിന് പുറത്ത് നടക്കാനും മറ്റ് തടവുകാരോട് സംസാരിക്കാനും അദ്ദേഹത്തിന് അനുവാദമുണ്ട്. പശ്ചാത്യ രീതിയിലുള്ള ടോയ്‌ലറ്റ് സംവിധാനവും ജയിലിൽ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button