Latest NewsUAENewsGulf

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇനി ഈയൊരു മാര്‍ഗം മാത്രം : പുതിയ മാര്‍ഗം പരീക്ഷിയ്ക്കാനുറച്ച് അധികൃതര്‍

റാസല്‍ഖൈമ : റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇനി ഈയൊരു മാര്‍ഗം മാത്രം, പുതിയ മാര്‍ഗം പരീക്ഷിയ്ക്കാനുറച്ച് അധികൃതര്‍, യുഎഇ എമിറേറ്റിലാണ് പുതിയ പരീക്ഷണം ആരംഭിയ്ക്കുന്നത്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇനി 3ഡി സീബ്ര ക്രോസിങ്ങുകള്‍ പരീക്ഷിയ്ക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഷെയ്ഖ് മുഹമ്മദ് ബിന്‍ സാലിം റോഡില്‍ ഇത്തരത്തിലുള്ള ആദ്യ ക്രോസിങ് നിലവില്‍ വന്നു. ഘട്ടംഘട്ടമായി മറ്റിടങ്ങളിലും നടപ്പാക്കും. കാല്‍നടയാത്രക്കാര്‍ക്കുള്ള ക്രോസിങ് റോഡില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നതിനാല്‍ പെട്ടെന്നു ഡ്രൈവര്‍മാരുട ശ്രദ്ധയില്‍ പെടുമെന്നതാണ് ഇതിന്റെ നേട്ടം.

Read Also : അണപ്പല്ലുകൊണ്ട് ഇറുമ്മുകയും മുൻപല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരെ കുറിച്ച് കെഎം മാണിയുടെ പ്രതിശ്ചായ പറയുന്നത്

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വന്‍ വിജയമായതായി റാസല്‍ഖൈമ പൊലീസിലെ ട്രാഫിക് ആന്‍ഡ് ആന്‍ഡ് പട്രോളിങ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ നഖ്ബി പറഞ്ഞു. ഇതു കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. കാല്‍നടയാത്രക്കാര്‍ക്കു പരിഗണന നല്‍കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹവും ലൈസന്‍സില്‍ ആറു ബ്ലാക് പോയിന്റുമാണ് ശിക്ഷയെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button