Latest NewsNewsInternational

ഇന്ത്യയെ മാതൃകയാക്കി പാക്കിസ്ഥാൻ; രാജ്യത്ത് മുത്തലാഖ് നിരോധിക്കുന്നു

ഇസ്ലാമാബാദ്: ഇന്ത്യയെ മാതൃകയാക്കി പാക്കിസ്ഥാനിലും മുത്തലാഖ് നിരോധിക്കുന്നു. മുത്തലാഖ് അനിസ്ലാമികവും കുറ്റകരവുമാണെന്ന് മുസ്ലിം പണ്ഡിതരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പാക് സര്‍ക്കാര്‍ പുതിയ നിയമഭേദഗതിക്ക് ഒരുങ്ങുന്നു.

ALSO READ: ഇന്ത്യൻ ടീമിലേക്ക് അവകാശവാദമുന്നയിക്കുന്ന തകർപ്പൻ ഇന്നിങ്സുമായി മലയാളി താരം

ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലിം പണ്ഡിതരും മുത്തലാഖ് നിരോധനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിന് ശേഷം വിഷയം പാക്കിസ്ഥാനിലും സജീവ ചര്‍ച്ചയായിരുന്നു.

ALSO READ: ചന്ദ്രയാൻ 2: ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു

മുത്തലാഖ് ചൊല്ലി സ്ത്രീകളെ വഴിയാധാരമാക്കിയിരുന്നവരെ ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഹസ്രത് ഉമര്‍ കഠിനമായ ശിക്ഷകള്‍ക്ക് വിധേയമാക്കിയിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ മുത്തലാഖ് ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷകളാണ് നല്‍കിയിട്ടുള്ളത്. ഇത് നിരോധിക്കണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമായി പരിഗണിക്കുമെന്നും പാക്കിസ്ഥാന്‍ ഫെഡറല്‍ നിയമ വകുപ്പ് മന്ത്രി ഫറൂഖ് നസീം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button