Latest NewsKeralaNews

പിഎസ്‍സി പരീക്ഷാ ക്രമക്കേട് : ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്.

തിരുവനന്തപുരം : പോലീസ് കോൺസ്റ്റബിൾ പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. അതോടൊപ്പം തന്നെ ഇവരെ കൊണ്ടി ചോർന്ന ചോദ്യ പേപ്പർ ഉപയോഗിച്ച് വീണ്ടും പരീക്ഷ എഴുതിപ്പിക്കാനുള്ള നീക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ജയിലിൽ വച്ച് ഇരുവരെയുംകൊണ്ട് പരീക്ഷയെഴുതിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ഇതിനായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണൻ സിജെഎം കോടതിയുടെ അനുമതി തേടി.

Also read : മലയാളികള്‍ കുറച്ച് വര്‍ഷങ്ങളായി ഓണം ആഘോഷിക്കാറില്ല… അതിനുള്ള കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ് : മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്‍

ജയലിൽ വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ചോദ്യപേപ്പറുമായിട്ടായിരുന്നു ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാൻ കഴിയാതെ വന്നതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു. ഇത് സ്ഥരീകരിക്കാനാണ് ജയിൽ വച്ച് ചോർത്തിയ അതേ ചോദ്യപേപ്പർവച്ച് പരീക്ഷ നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

Also read : വിവാഹ ദിവസം പ്രതിശ്രുത വധുവിനെ കാണാതായി

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്.പരീക്ഷയിൽ കോപ്പിയടി നടന്നു എന്ന് കണ്ടെത്തിയതോടെ പ്രതികളെ പട്ടികയില്‍ നിന്നും പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button