Latest NewsKeralaNews

കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസ് : മുഖ്യപ്രതി എസ്‍ഡിപിഐ നേതാവ് പിടിയിൽ

തൃശ്ശൂര്‍: കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. എസ്‍ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍ ആണ് അറസ്റ്റിലായത്. തമിഴ്‍നാട്ടില്‍ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇതോടെ നൗഷാദ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ആകെ 20 പ്രതികളാണുളളത്.

Also read : ഓടയില്‍ രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം : പൊലീസിനെതിരെ ജനരോഷവും മര്‍ദ്ദനവും

കേസിലെ മുഖ്യപ്രതികളിലൊരാളായ വടക്കേക്കാട് സ്വദേശി ഫെബീർ, മറ്റ് പ്രതികളായ ഫൈസൽ, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കർ, മുബീൻ എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 31നാണ് ചാവക്കാട് പുന്നയിൽ കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button