Latest NewsInternational

ച​ര്‍​ച്ച​യില്‍​നി​ന്ന് പി​ന്‍​മാ​റി​യ അ​മേ​രി​ക്കയെ ഭീ​ഷ​ണി​പ്പെടുത്തി താ​ലി​ബാ​ന്‍

രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ അ​ധി​നി​വേ​ശം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ത​ങ്ങ​ള്‍ തൃ​പ്ത​രാ​കി​ല്ലെ​ന്നും താലിബാന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ‍​യു​ന്നു.

വാ​ഷിം​ഗ്ട​ണ്‍: സ​മാ​ധാ​ന ച​ര്‍​ച്ച​ക​ളി​ല്‍​നി​ന്ന് പി​ന്‍​മാ​റി​യ അ​മേ​രി​ക്ക​യെ ഭീഷണിപ്പെടുത്തി താലിബാൻ. ഈ നടപടി മൂലം അമേരിക്കക്ക് ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് താ​ലി​ബാ​ന്‍ വ്യക്തമാക്കി. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ അ​മേ​രി​ക്കാ​രു​ടെ ജീ​വ​ന് ന​ഷ്ട​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് താ​ലി​ബാ​ന്‍ ഭീ​ഷ​ണി.സ​മാ​ധാ​ന ക​രാ​ര്‍ പ്ര​ഖ്യാ​പി​ക്കാ​നും ഒ​പ്പു​വ​യ്ക്കാ​നും ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ക​രാ​റി​ല്‍​നി​ന്നും പി​ന്‍​മാ​റി​യ​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​ത് അ​മേ​രി​ക്ക​യ്ക്കു ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബി​ഹു​ള്ള മു​ജാ​ഹി​ദ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ക​രാ​ര്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ അ​മേ​രി​ക്ക പി​ന്‍​മാ​റി​യെ​ന്നാ​ണ് താ​ലി​ബാ​ന്‍ ആ​രോ​പി​ക്കു​ന്ന​ത്.അ​മേ​രി​ക്ക​യു​ടെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കു​ന്ന​താ​ണിത്. അ​മേ​രി​ക്ക​യു​ടെ സ​മാ​ധാ​ന വി​രു​ദ്ധ നി​ല​പാ​ട് ഇ​തോ​ടെ ലോ​ക​ത്തി​ന് മു​ന്നി​ല്‍ തു​റ​ന്നു​കാ​ട്ട​പ്പെ​ടും. അ​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നു​മു​ണ്ടാ​കു​ന്ന ന​ഷ്ടം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് താ​ലി​ബാ​ന്‍ ഭീ​ഷ​ണി മു​ഴ​ക്കി. യു​ദ്ധ​ത്തി​നു പ​ക​രം ച​ര്‍​ച്ച​യു​ടെ മാ​ര്‍​ഗം സ്വീ​ക​രി​ച്ചാ​ല്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി ത​ങ്ങ​ള്‍ തു​ട​രും. എ​ന്നാ​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ അ​ധി​നി​വേ​ശം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ത​ങ്ങ​ള്‍ തൃ​പ്ത​രാ​കി​ല്ലെ​ന്നും താലിബാന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ‍​യു​ന്നു.

എന്നാൽ കാ​ബൂ​ളി​ല്‍ താ​ലി​ബാ​ന്‍ ന​ട​ത്തി​യ കാ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ ഒ​രു അ​മേ​രി​ക്ക​ന്‍ സൈ​നി​ക​ന്‍ ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് താ​ലി​ബാ നു​മാ​യു​ള്ള ര​ഹ​സ്യ സ​മാ​ധാ​ന ച​ര്‍​ച്ച​ക​ളി​ല്‍​നി​ന്ന് അ​മേ​രി​ക്ക പി​ന്‍​മാ​റി​യ​ത്. ആ​ക്ര​മ​ണ​ങ്ങ​ളും ച​ര്‍​ച്ച​യും ഒ​ത്തു​പോ​കി​ല്ലെ​ന്നു ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. ഞാ​യ​റാ​ഴ്ച ക്യാമ്പ് ഡേ​വി​ഡി​ലാ​ണു താ​ലി​ബാ​ന്‍ നേ​താ​ക്ക​ളു​മാ​യി സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍​ക്കു വേ​ദി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.താ​ലി​ബാ​നു പു​റ​മേ അ​ഫ്ഗാ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യും അ​മേ​രി​ക്ക ച​ര്‍​ച്ച​ക​ള്‍ തു​ട​ര്‍​ന്നി​രു​ന്നു.

അ​ഫ്ഗാ​നി​ല്‍​നി​ന്ന് അ​മേ​രി​ക്ക സൈ​നി​ക​രെ പി​ന്‍​വ​ലി​ക്കും, താ​ലി​ബാ​ന്‍ ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​യി​രു​ന്നു ഉ​ട​മ്പ​ടി. എ​ന്നാ​ല്‍ കാ​ബൂ​ള്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം താ​ലി​ബാ​ന്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ അ​മേ​രി​ക്ക തീ​രു​മാന​ത്തി​ല്‍​നി​ന്നു പി​ന്‍​വ​ലി​യു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button