Latest NewsKeralaNews

ജുവനൈല്‍ഹോമില്‍ നിന്നും കാണാതായ ഊമയായ കുട്ടിയെ കണ്ടെത്തിയത് സംസ്ഥാനത്തിന് പുറത്ത് നിന്ന്

കണ്ണൂര്‍: ജുവനൈല്‍ഹോമില്‍ നിന്നും കാണാതായ ഊമയായ കുട്ടിയെ കണ്ടെത്തിയത് സംസ്ഥാനത്തിന് പുറത്ത് നിന്ന്. തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരഞ്ഞോളി ജുവനൈല്‍ ഹോമില്‍ നിന്നും കഴിഞ്ഞ മാസം കാണാതായ കുട്ടിയെയാണ് മധ്യപ്രദേശില്‍ കണ്ടെത്തിയത്. ബാല്‍ഘഡ് ജില്ലയിലെ വരാശിവാനി സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഊമയായ ആണ്‍കുട്ടിയെ കണ്ടെത്തിയത്.

Read Also : ബസില്‍ യാത്രക്കാരനും കണ്ടക്ടറും തമ്മില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം : തര്‍ക്കത്തിനൊടുവിലുണ്ടായ സംഭവം ഇങ്ങനെ

ജുവനൈല്‍ അധികൃതരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി മധ്യപ്രദേശില്‍ എത്തിയതായി വിവരം ലഭിച്ചതോടെ തലശ്ശേരി പോലീസ് സ്ഥലത്തെത്തി.

ഇവിടെ നിന്നും ബംഗളൂരുവിലേക്ക് വിമാന മാര്‍ഗവും അവിടെ നിന്നു ബസ് മാര്‍ഗവുമാണ് കുട്ടിയെ നാട്ടില്‍ എത്തിച്ചത്. പോലീസുകാരായ ലിംനേഷും ഇസ്മാഈലും ചേര്‍ന്നാണ് മധ്യപ്രദേശിലെത്തി കുട്ടിയെ തലശ്ശേരിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button