Latest NewsNewsInternational

ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ വീണ്ടും ആവശ്യപ്പെട്ടു; കശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമാണെന്ന് തുറന്ന് സമ്മതിച്ച് പാക്ക് മന്ത്രി

ജനീവ: കശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമാണെന്ന് തുറന്ന് സമ്മതിച്ച് പാക്ക് മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. കശ്മീരില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാൻ.

ALSO READ: സിനിമ സ്റ്റൈൽ മെയ്ക്ക് ഓവർ: വേഷം മാറി വിമാനത്താവളത്തിലെത്തിയ യുവാവ് അറസ്റ്റിൽ

യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ആണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിയ്ക്കുകയാണെന്നും 80 ലക്ഷത്തോളം കശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നുമുള്ള ആരോപണം പാക് മന്ത്രി പറഞ്ഞു.

ALSO READ: അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു

ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിച്ചത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നും ആവര്‍ത്തിച്ചു. കശ്മീരിലെ വ്യാപാരസ്ഥാനങ്ങളില്‍ ആവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതായും അടിയന്തര വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും ഖുറേഷി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button