Latest NewsUAENews

സ്കൂള്‍ തുറന്നു; ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അധ്യയനം നാളെ മുതല്‍

ഷാര്‍ജ: ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സ്കൂള്‍ തുറന്നു. അധ്യയനം നാളെ മുതല്‍ ആരംഭിക്കും. 60 വിദ്യാര്‍ത്ഥികളാണ് സ്കൂളിലുള്ളത്. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഉന്നമനത്തിന് വേണ്ടി വിശാലവും മികവാർന്നതുമായ സൗകര്യവും സംവിധാനവുമാണ് സ്കൂളില്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ: ഔദ്യോഗിക സ്ഥിരീകരണം വന്നു; ഓർബിറ്റ‌ർ വിക്രം ലാൻഡറുടെ സ്ഥാനം നിർണയിച്ചു

ഭിന്നശേഷിക്കാരായ ആറു മുതൽ‌ 15 വയസു വരെയുള്ള കുട്ടികൾക്കാണു പ്രവേശനം. പ്രിൻസിപ്പലടക്കം ഇരുപതോളം അധ്യാപകരുണ്ട്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിലാണ് പുഞ്ചിരി എന്നർഥം വരുന്ന അൽ ഇബ്തിസാമ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.

ALSO READ: മനുഷ്യക്കടത്ത്: യുഎഇയിലേക്കുളള സ്വകാര്യ ഏജൻസിയുടെ ഇടപാട് തുടരുന്നതായി വെളിപ്പെടുത്തൽ

രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണു ക്ലാസ്. ഫിസിയോ തെറപ്പി വിഭാഗം വൈകിട്ട് 4.30 വരെയും പ്രവർത്തിക്കും. അധ്യാപകരെല്ലാം മലയാളികളാണ്. രക്ഷിതാക്കൾക്കും സ്കൂളിൽ പരിശീലനം നൽകും. 60 കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button