Life Style

കറിയില്‍ ഉപ്പും മുളകും പുളിയും കൂടിയാല്‍ ഈ പൊടിക്കൈകൾ പരീക്ഷിക്കാം

പാചകം ചെയ്യുമ്പോൾ പലർക്കും ഏറ്റവുമധികം പറ്റുന്ന കയ്യബദ്ധമാണ് അല്പം ഉപ്പോ മുളകോ പുളിയോ ഒക്കെ കൂടിപ്പോവുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ ഇത് അളവിൽ കൂടിപ്പോകും. ഇത്തരം അവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം. കറിയിൽ ഉപ്പോ മുളകോ അല്പം കൂടിയാൽ ഇനി പേടിക്കേണ്ട. ഇതിനു പരിഹാരമുണ്ട്. അല്പം പഞ്ചസാര എടുത്തു കറിയിൽ ഇട്ടാൽ മതി. സാധാരണ രീതിയിലേക്ക് മാറിക്കോളും. മറ്റൊരു പൊടിക്കൈ ആണ് ജീരകപ്പൊടി ഉപയോഗിക്കുക എന്നത്. നേരത്തെ പറഞ്ഞ പോലെ ഉപ്പിന്റെയോ മുളകിന്റെയോ പുളിയുടെയോ അളവ് കൂടുകയാണെങ്കിൽ അല്പം ജീരകം വറുത്ത് പൊടിച്ചു ഇട്ടാൽ മതി.

Read also: പാചകം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ത്വക്ക് രോഗമുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന പഴകിയ ഭക്ഷണം; ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ചിലർക്ക് ജീരകത്തിന്റെ ചുവ ഇഷ്ടമാകാതെ വരാം. അത്തരക്കാർക്ക് തേങ്ങ അരച്ചതും കറിയിൽ ചേർക്കാം. തേങ്ങ അധികമായ എരിവും ഉപ്പും മറ്റും വലിച്ചെടുക്കും. തേങ്ങാപ്പാലും ഉപയോഗിക്കാവുന്നതാണ്. നല്ലവണ്ണം കുഴച്ചു വെച്ച ഒരു ചോറുരുള ഉടയാതെ കറിയിൽ ഇട്ടുവെക്കുക. അധികമായ ഉപ്പും എരിവുമെല്ലാം അത് വലിച്ചെടുത്തോളും. ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞു എടുക്കുക. ഇനി അച്ചാറിലാണ് ഉപ്പ് കൂടുന്നതെങ്കിൽ ശകലം തേങ്ങാ വെള്ളം ഒഴിച്ച് വെക്കുക. ഇത് ഉപ്പ് വലിച്ചെടുക്കുന്നതാകും. ഇനി ഇറച്ചിയിലും മീനിലുമൊക്കെയാണ് ഉപ്പ് അധികമായതെങ്കിൽ അല്പം നാരങ്ങാനീര് അതിൽ ചേർക്കാവുന്നതാണ്. അത്തരത്തിൽ അധികമായ ഉപ്പ് ഇല്ലാതാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button