Latest NewsNewsInternational

നിങ്ങള്‍ അവസാനമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം വരെ ഫേസ്ബുക്കിനറിയാം

ലണ്ടന്‍: നിങ്ങള്‍ അവസാനമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം വരെ ഫേസ്ബുക്കിനറിയാമെന്ന് റിപ്പോർട്ട്. ആര്‍ത്തവ ചക്രത്തിന്‍റെയും മറ്റ് ആരോഗ്യ കാര്യങ്ങളും അറിയാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ നിന്നും വിവരങ്ങള്‍ ചോരുന്നു എന്നാണ് ആരോപണം. മെന്‍സ്‌ട്രേഷന്‍ ട്രാക്കിംഗ് ആപ്ലിക്കേഷനുകള്‍ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിനടക്കം കൈമാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കിന് കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഈ വിവരങ്ങള്‍ സഹായകമാകുന്നുണ്ടെന്നാണ് വിവരം.

Read also: ഫേസ്ബുക്കില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച : ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു : സ്പാം കോളുകള്‍ വരും : ഉപഭോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റാന്‍ നിര്‍ദേശം

ലൈംഗികാരോഗ്യം ട്രാക്ക് ചെയ്യാനും ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിന് ലഭിക്കും എന്നാണ് പ്രൈവസി ഇന്‍റര്‍നാഷണല്‍ പറയുന്നു. തങ്ങള്‍ക്ക് വിവിധ ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഫേസ്ബുക്കും സമ്മതിക്കുന്നുണ്ട്. അതേസമയം ഈ വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്ക് കൈമാറില്ലെന്നാണ് ഫേസ്ബുക്കിന്റെ വാദം.

Tags

Post Your Comments


Back to top button
Close
Close