Latest NewsKeralaNews

പിഡബ്ല്യൂഡി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ക്യാമറയുമായ മുങ്ങി; പ്രതിയെ പൊലീസ് പിടിയിലാക്കി

കായംകുളം: പിഡബ്ല്യൂഡി ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി സ്റ്റുഡിയോ ഉടമയില്‍ നിന്നും ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ക്യാമറയുമായ മുങ്ങിയ പ്രതി പിടിയില്‍. കഴിഞ്ഞ മാസം 29 നാണ് ക്യാമറയുമായി ഇയാള്‍ മുങ്ങിയത്. കായംകുളം പുതിയിടത്തെ കാര്‍ത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ ആക്രമിച്ച് ക്യാമറ കവരുകയായിരുന്നു പ്രതി തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി രാജേഷ്. കേരളാ-തമിഴ്നാട് അതിര്‍ത്തിയായ പൊഴിയൂരില്‍ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഔദ്യോഗിക ആവശ്യത്തിനെന്ന് പറഞ്ഞതനുസരിച്ച് പൊതു നിരത്തുകളുടെയും സര്‍ക്കാര്‍ നിര്‍മിതികളുടെയും ചിത്രങ്ങള്‍ എടുക്കണമെന്ന് പറഞ്ഞ് ഇയാള്‍ സ്റ്റുഡിയോയിലെത്തുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ശിവകുമാറിനെ അടിച്ച് വീഴ്ത്തി ക്യാമറയുമായി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കരുനാഗപ്പള്ളിയിലെ യൂസ്ഡ് ബൈക്കുകള്‍ വില്‍ക്കുന്ന കടയില്‍ നിന്നും കവര്‍ന്ന തണ്ടര്‍ബേര്‍ഡ് ബൈക്കില്‍ കറങ്ങി നടന്നായിരുന്നു ഇയാളുടെ മോഷണങ്ങള്‍.

READ ALSO: ഗതാഗത നിയമലംഘനത്തെ തുടര്‍ന്നുള്ള പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ തീരുമാനം

കവര്‍ന്നെടുക്കുന്ന ക്യാമറകള്‍ തമിഴ്നാട്ടിലെ നാഗര്‍ കോവിലിനടുത്തുള്ള കോട്ടാര്‍ എന്ന സ്ഥലത്തായിരുന്നു ഇയാള്‍ ചുരുങ്ങിയ വിലയ്ക്ക് വിറ്റിരുന്നത്. സ്ഥിരം കുറ്റവാളിയായ രാജേഷ്, ആറ് മാസം മുമ്പാണ് തമിഴ്നാട്ടില്‍ കൊലക്കുറ്റത്തിന് ജയിലില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയത്. ക്യാമറ മോഷ്ടിച്ച് ഇയാളെ പൊലീസ് തിരച്ചിലിനൊടുവില്‍ തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. തിരുവനന്തപുരത്ത് എത്തിയ അന്വേഷണ സംഘം കേരള അതിര്‍ത്തിയായ പൊഴിയൂരില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലും തെക്കന്‍ കേരളത്തില്‍ പലയിടത്തും സമാനമായ രീതിയില്‍ ക്യാമറ കവര്‍ന്നതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചട്ടുണ്ട്.

READ ALSO: വരുമാന നഷ്ടം : തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓൺലൈൻ ടാക്സി സർവ്വീസ് കമ്പനി

shortlink

Related Articles

Post Your Comments

Related Articles


Back to top button