Latest NewsIndia

മാലിന്യ സംസ്‌കരണ തൊഴിലാളികള്‍ക്കൊപ്പമിരുന്ന് മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിച്ചു, പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി പങ്കാളിയായത് ഇങ്ങനെ

തൊഴിലാളികള്‍ക്കൊപ്പമിരുന്ന് മാലിന്യത്തില്‍ നിന്നും അദ്ദേഹം പ്ലാസ്റ്റിക് വേർതിരിച്ചത് നീളൻ കയ്യുറയിട്ടു മറ്റു ജനപ്രതിനിധികൾ മരം നടുന്നത് മാത്രം കണ്ടവർക്ക് അതിശയമായി.

ലഖ്‌നൗ: മഥുരയിലെ മാലിന്യ സംസ്‌കരണ തൊഴിലാളികള്‍ക്കൊപ്പം ഇന്ന ജോലി ചെയ്യാന്‍ ഒരാള്‍ കൂടി ഇരുന്നു. കയ്യുറകളും മുഖം മൂടിയും ധരിക്കാതെ, കീടാണുക്കളെ ഭയക്കാതെ, മാലിന്യത്തോട് മുഖം തിരിക്കാതെ മാലിന്യത്തിലെ പ്ലാസ്റ്റികിനെ അദ്ദേഹം വേര്‍തിരിച്ചു. മാലിന്യ സംസ്‌കരണ തൊഴിലാളികള്‍ക്കൊപ്പമിരുന്ന് മാലിന്യത്തില്‍ നിന്നും അദ്ദേഹം പ്ലാസ്റ്റിക് വേർതിരിച്ചത് നീളൻ കയ്യുറയിട്ടു മറ്റു ജനപ്രതിനിധികൾ മരം നടുന്നത് മാത്രം കണ്ടവർക്ക് അതിശയമായി.സ്വഛതാ ഹി സേവാ പരിപാടിയില്‍ 25ഓളം തൊഴിലാളികളാണ് പങ്കെടുത്തത്.

മാലിന്യവുമായി മുഖംമൂടിയും കയ്യുറകളുമായാണ് അവര്‍ മോദിയെ കാണാനെത്തിയത്.വീടുകളില്‍ നിന്നുള്ള മാലിന്യത്തെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവിനെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ ചോദ്യങ്ങള്‍ക്കെല്ലാം തൊഴിലാളികള്‍ മറുപടി നല്‍കി. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിനൊപ്പം പ്ലാസ്റ്റിക് വേര്‍തിരിക്കാനും മോദി അവരെ സഹായിച്ചു. രണ്ടാം മോദി മന്ത്രിസഭ അധികാരത്തിലെത്തിയതിനുശേഷം മോദി പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനെതിരെ ശക്തമായ ക്യാംപയിനാണ് ആരംഭിച്ചിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായായി സ്വാതന്ത്രദിന പ്രസംഗത്തിലും ‘പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ’ എന്ന സ്വപ്നം മോദി പങ്കുവച്ചിരുന്നു.

കാലാവസ്ഥ വ്യതിയാനം മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ രാജ്യത്ത് നിന്നും അകറ്റി നിര്‍ത്താനുള്ള പദ്ധതിയെ കുറിച്ച്‌ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് മറ്റ് രാജ്യങ്ങള്‍ കൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോയിഡയില്‍ നടന്ന ഐക്യരാഷ്ട്ര സഭ മരുവല്‍ക്കര പ്രതിരോധ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്‍വെന്‍ഷന്റെ ഏറ്റവും ഉയര്‍ന്ന സമിതിയായ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിന്റെ പ്രസിഡണ്ട് പദവി അടുത്ത രണ്ടുവര്‍ഷത്തേക്കു കയ്യാളുന്നത് ഇന്ത്യയാണ്.

കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന വിധത്തിലായിരിക്കും ഈ അവസരത്തെ രാജ്യം പ്രയോജനപ്പെടുത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചു.ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടോടെ ആറു തരത്തിലുള്ള പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ രാജ്യത്ത് സമ്ബൂര്‍ണമായി നിരോധിക്കും. പ്ലാസ്റ്റിക് സഞ്ചികള്‍, കപ്പുകള്‍, പ്‌ളേറ്റുകള്‍, ചെറിയ കുപ്പികള്‍, സ്‌ട്രോകള്‍, ചിലതരം സാഷേകള്‍ എന്നിവയാണ് നിരോധിക്കുന്നത്. രാജ്യവ്യാപകമായ നിരോധനമാണ് കൊണ്ടുവരുന്നത്. പതിനാലു ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒരു വര്‍ഷം രാജ്യത്തുണ്ടാവുന്നത്.

നിരോധനത്തോടെ പ്ലാസ്റ്റിക് ഉപയോഗത്തില്‍ അഞ്ചുശതമാനത്തിന്റെ കുറവുണ്ടാകും. ലോകത്തെവിടെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതിലുള്ള കെടുതികള്‍ തീര്‍ക്കുകയാണ്. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ അന്‍പത് ശതമാനവും ചെന്നടിയുന്നത് സമുദ്രങ്ങളിലാണ്. സമുദ്രത്തിലെ ജൈവസമ്ബത്തിന് ഇവ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ മരുവല്‍ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജല ദൗര്‍ലഭ്യം പരിഹരിക്കാനുള്ള പദ്ധതികളെപ്പറ്റിയും പ്രധാനമന്ത്രി കണ്‍വെന്‍ഷനില്‍ വിശദീകരിച്ചു.

shortlink

Post Your Comments


Back to top button