Latest NewsNewsKuwaitGulf

കണ്ണൂരിൽ നിന്നും ഈ ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയർ വിമാന സർവീസ് 19 മുതല്‍ ആരംഭിക്കും

കുവൈറ്റ് : കണ്ണൂരിൽ നിന്നും കുവൈറ്റിലേക്കുള്ള പ്രതിദിന ഗോ എയർ വിമാന സർവീസ് 19 മുതല്‍ ആരംഭിക്കും. രാവിലെ 7ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് 9.30ന് കുവൈറ്റിലെത്തും. 10.30ന് കുവൈറ്റിൽ നിന്ന് തിരിച്ച് വൈകിട്ട് 6ന് കണ്ണൂരിൽ എത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഗോ എയർലൈൻസ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് അർജുൻ ദാസ് ഗുപ്ത അറിയിച്ചു. ഗൾഫിൽ നാലാമത്തെ സർവീസ് ആണു കുവൈറ്റിലേക്ക് എന്നും അദ്ദേഹം പറഞ്ഞു.

Also read : പുതിയ മോഡൽ വരുന്നുണ്ടോ? നിലവിലുള്ള ഐഫോണിന്‍റെ വില കുറച്ച് ആപ്പിള്‍

കുവൈറ്റിൽ നിന്ന് മെഡിക്കൽ ടൂറിസവും വിനോദ സഞ്ചാരവും വർധിപ്പിക്കാൻ കണ്ണൂർ സർവീസ് സഹായകമാകും. ആകർഷണീയമാം വിധം ഹോളിഡേ പാക്കേജുകളും ഇതിൽ ഉണ്ടാകും. ഒരു ദിശയിലേക്കു ചുരുങ്ങിയ നിരക്ക് 28 ദിനാറിന് കണ്ണൂർ-കുവൈറ്റ് ലഭ്യമാകും. 30 കിലോ ആണ് അനുവദനീയമായ ബാഗേജ് അലവൻസ്. 7 കിലോ ഹാൻഡ് ലഗേജും അനുവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button