Latest NewsNewsInternational

ഇസ്രയേലിന് മുന്നിൽ ഗാസയിലെ തീവ്രവാദികളെ ചെറുക്കാൻ മറ്റ് വഴികളില്ല ; ഗാസക്കെതിരെ മിക്കവാറും യുദ്ധം ചെയ്യും : ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഗാസക്കെതിരെ മിക്കവാറും യുദ്ധം ചെയ്യുമെന്നും, ഗാസയിൽ നിന്നും നിരന്തരം റോക്കറ്റ് ആക്രമണങ്ങളുണ്ടാകുന്നത് അവസാനിപ്പിക്കാനാണ് ഇത്തരമൊരു നീക്കത്തെ കുറിച്ച് ചിന്തിക്കുന്നതെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിൽ പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്കായി നാല് ദിവസം ബാക്കി നിൽക്കെ ദേശീയ റേഡിയോ മാധ്യമമായ കാൻ ബെറ്റിനോട് സംസാരിക്കുകയായിരുന്നു ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനത്തെ സാധ്യതയായിരിക്കും. ഇസ്രയേലിന് മുന്നിൽ ഗാസയിലെ തീവ്രവാദികളെ ചെറുക്കാൻ മറ്റ് വഴികളില്ലെന്നും യുദ്ധം മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Also read : സൈന്യം എന്തിനും തയ്യാർ : മുന്നറിയിപ്പുമായി കരസേനാ മേധാവി

നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഇസ്രയേലിലെ തെക്കൻ നഗരമായ അഷ്‌ദോദിൽ റോക്കറ്റാക്രമണം നടത്തിയതിന് പിന്നിൽ ഗാസ ഭരിക്കുന്ന ഹമാസുമായി ബന്ധമുള്ളവരാണെന്നാണ് വാദം. ഹമാസിനോട് ഇതിന് കണക്ക് ചോദിക്കുമെന്നും ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button