Latest NewsIndia

ശാരദാ ചിട്ടി തട്ടിപ്പ് കേസ്; കൊല്‍ക്കത്ത മുൻ കമ്മീഷണർ രാജീവ് കുമാര്‍ ഒളിവില്‍

വെള്ളിയാഴ്ച രാജീവ്കുമാറിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചിരുന്നു.

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ്കുമാര്‍ ഒളിവിലാണെന്ന് സിബിഐ. രാജീവ്കുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലത്തിന്റെ ഭാഗമായി കൊല്‍ക്കത്ത എയര്‍പോര്‍ട്ടിന് ജാഗ്രതനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ പട്ടികയില്‍ രാജീവ് കുമാറിന്റെ പേര് പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. വെള്ളിയാഴ്ച രാജീവ്കുമാറിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചിരുന്നു. പാസ്‌പോര്‍ട്ട് സിബിഐയില്‍ ഹാജരാക്കാനും അറിയിച്ചിരുന്നു.

തുടര്‍ന്ന് സിബിഐ സംഘം പാര്‍ക്ക് സ്ട്രീറ്റിലെ വസതിയിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ 10ന് സിബിഐ ഓഫീസില്‍ ഹാജരാകാന്‍ രാജീവ് കുമാറിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് സിബിഐ പുതിയ നടപടികള്‍ സ്വീകരിച്ചത്.സെപ്റ്റംബര്‍ 10 മുതല്‍ അദ്ദേഹം 10 ദിവസത്തേക്ക് അവധിയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജീവ് കുമാര്‍ ഇപ്പോള്‍ ബംഗാള്‍ പോലീസിന്റെ ക്രിമിനല്‍ അന്വേഷണ വിഭാഗത്തിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറലാണ്.

ചിട്ടിതട്ടിപ്പ് കേസില്‍ മുന്‍അന്വേഷണ ഉദ്യോഗസ്ഥനും മമതാ ബാനര്‍ജിയുടെ വിശ്വസ്തനുമായ രാജീവ് കുറിനെ കസ്റ്റഡിയിലെടുത്തു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി സിബിഐ ക്ക് അനുവാദം നല്‍കിയിരുന്നു.ഇതിനെ ഇതിനിടെയാണ് കഴിഞ്ഞ മെയ് മാസത്തില്‍ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button