KeralaLatest NewsNews

ഹി​ന്ദി ദി​ന​ത്തി​ലെ അ​മി​ത്ഷാ​യു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കാ​ൻ ഇ​ത​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്കുന്നു : ഒ. ​രാ​ജ​ഗോ​പാ​ൽ

തിരുവനന്തപുരം : രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ കേ​ര​ള​ത്തി​ൽ ഉയർന്ന വിമർശനങ്ങൾ തള്ളി മു​തി​ർ​ന്ന ബി​ജെ​പി നേ​താവ് ഒ. ​രാ​ജ​ഗോ​പാ​ൽ എംഎൽഎ. ഹി​ന്ദി ഭാ​ഷ​യെ സം​ബ​ന്ധി​ച്ച വി​വാ​ദം അ​നാ​വ​ശ്യ​മെന്നും ഹി​ന്ദി ദി​ന​ത്തി​ലെ അ​മി​ത്ഷാ​യു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കാ​ൻ ഇ​ത​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അമിത് ഷായുടേത് സംഘപരിവാർ അജണ്ടയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചത്. ഹിന്ദി അജണ്ട പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

Also read : ഒരു രാജ്യം ഒരു ഭാഷ : അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് രമേശ് ചെന്നിത്തല

ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു രമേശ് ചെന്നിത്തല വിമർശിച്ചത്. വിഭജനത്തിന്റെയും വേർതിരിവിന്റെയും സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാ ഭാഷകൾക്കും തുല്യപ്രധാന്യമാണ് ഉള്ളത്. ഹിന്ദിക്ക് പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ല. നിരവധി കോടതി വിധികൾ ഉണ്ട്. ഇവയെല്ലാം മറികടന്നാണ് രഹസ്യ അജണ്ട നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് മലയാളത്തിൽ തൊഴിൽ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി കേരളത്തിൽ നിരാഹാരം സമരം നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഹിന്ദി പ്രേമവും കേരള സർക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്നു രമേശ്‌ ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ പരാമർശത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്തുണച്ചിരുന്നു. ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കും. ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് ഹിന്ദി ഭാഷയാണ്. മാതൃഭാഷയോടൊപ്പം ഹിന്ദിയും തൊഴിൽ മേഖലയിൽ ഉപയോഗിക്കാമെന്നുംഅദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Also read : ശിവക്ഷേത്രത്തില്‍ ഇട്ട പൂക്കളം അടുത്ത ദിവസം ഒന്നരമീറ്റര്‍ നീങ്ങി ക്ഷേത്ര തൂണിനോട് ചേര്‍ന്ന് നില്‍ക്കുന്നു- അമ്പരന്ന് ജനങ്ങള്‍; ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്

ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ട്വി​റ്റ​റി​ലൂ​ടെയാണ് അമിത് ഷാ ഈ പരാമർശം നടത്തിയത് വി​വി​ധ ഭാ​ഷ​ക​ളു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. എ​ല്ലാ ഭാ​ഷ​ക​ൾ​ക്കും അ​തി​ന്‍റേ​താ​യ പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. എ​ന്നാ​ൽ ലോ​ക​ത്തി​നു മു​ന്നി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ഒ​രു ഭാ​ഷ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ​ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close