KeralaLatest NewsNews

ഭിന്നതകള്‍ ഉണ്ടെങ്കിലും പരസ്പരം കൈകൊടുത്ത് പി.ജെ.ജോസഫും ജോസ്.കെ.മാണിയും

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇനി കൊഴുക്കും. പ്രചാരണത്തിനായി പി.ജെ.ജോസഫും രംഗത്തിറങ്ങി. ജോസ്.കെ.മാണിയുമായി ഭിന്നതകള്‍ മാറ്റിവെച്ച് പി.ജെ.ജോസഫ് പാലായില്‍ നടന്ന യു.ഡി.എഫ്. നേതൃയോഗത്തില്‍ പങ്കെടുത്തു. ഇടമറ്റം ഓശാനമൗണ്ടില്‍ രാത്രിയില്‍ നടന്ന യോഗം തുടങ്ങിയശേഷം എത്തിയ പി.ജെ.ജോസഫിനെ ജോസ് കെ.മാണി കൈകൊടുത്ത് സമ്മേളനവേദിയിലേക്ക് സ്വീകരിച്ചപ്പോള്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആഹ്ലാദം പങ്കിട്ടു. നിറഞ്ഞ സദസ്സ് ഹര്‍ഷാരവം മുഴക്കി.

Read Also : ഇന്ത്യന്‍ നഴ്സുമാരും എഞ്ചിനീയര്‍മാരും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും; അഭയാർത്ഥി ക്യാമ്പിലുളളവരെ നാട്ടിലെത്തിക്കുമെന്നും വി മുരളീധരൻ

പാലായില്‍ നടന്ന യു.ഡി.എഫ്.കണ്‍െവന്‍ഷനില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ പി.ജെ.ജോസഫിനെ കൂക്കിവിളിച്ചതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രചാരണരംഗത്തുനിന്ന് വിട്ടുനില്ക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചിരുന്നു. യു.ഡി.എഫ്. നേതൃത്വം നടത്തിയ അനുരഞ്ജനനീക്കത്തെത്തുടര്‍ന്നാണ് ജോസഫ് നേതൃയോഗത്തിനെത്തിയത്. സമ്മേളനത്തില്‍ പ്രസംഗിച്ച പി.ജെ.ജോസഫ് അന്തരിച്ച കെ.എം.മാണിയെ ജനകീയ നേതാവെന്നാണ് വിശേഷിപ്പിച്ചത്. കെ.എം.മാണിയുടെ കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button