KeralaLatest NewsNews

മലയാളത്തിൽ പിഎസ്‌സി പരീക്ഷ; മുഖ്യ മന്ത്രി പിണറായി വിജയൻറെ ചർച്ച നാളെ

തിരുവനന്തപുരം: മലയാളത്തിൽ പിഎസ്‌സി പരീക്ഷ നടത്തണമെന്ന വിഷയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ നാളെ പിഎസ്‌സിയുമായി ചര്‍ച്ചനടത്തും.

ALSO READ: എഴുത്തിന്റെ ഗര്‍ഭം ചുമന്നുനടന്ന എന്നോട് നിങ്ങള്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ട്- ഖേദപ്രകടനം നടത്തി സുഭാഷ് ചന്ദ്രന്‍

എം.ടി, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെ നിരാഹാരമിരുത്തിയതിന് പിഎസ്‌സിയും സര്‍ക്കാരും ലജ്ജിക്കണമെന്ന് കവി വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറ്റാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

സംസ്ഥാന സര്‍ക്കാര്‍ ഭാഷാ നയം നടപ്പിലാക്കിയിട്ടും പിഎസ്‌സി മലയാളത്തില്‍ ചോദ്യം ചോദിക്കുന്നത് പൊലീസ് കോണ്‍സ്റ്റബിള്‍, എക്‌സൈസ് ഗാര്‍ഡ്, എല്‍ഡിസി പരീക്ഷകള്‍ക്ക് മാത്രമാണ്. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്തിന് മുന്നിലാരംഭിച്ച നിരാഹാര സമരം 18 ദിവസം പിന്നിടുകയാണ്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കവികളടക്കമുള്ളവര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും

.നാളെ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമര സമിതി അംഗങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button