Latest NewsKeralaNews

ഈ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചമുതല്‍ അവധി

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓണം വാരാഘോഷ സമാപന പരിപാടികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചമുതല്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വൈകീട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തിന് സമാപനമാകുന്നത്.

Read Also : അന്നത്തെ ഹിറ്റായ സിനിമയിലെ ഇംഗ്ലീഷുകാരി പെണ്‍കുട്ടി ഇന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍

നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന പരിപാടികള്‍ നടക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സംഗമം 16ന് കോവളത്തു നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ടൂറിസം മന്ത്രി പ്രഹല്‍സിങ് പട്ടേലും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button