KeralaLatest NewsNews

ജസ്റ്റ് ഒരു കോള്‍ .. വീട്ടിലേയ്ക്ക് വിളിയിക്കാനെന്ന പേരില്‍ മൊബൈല്‍ വാങ്ങി കടന്നുകളയുന്ന മോഷണ വീരന്‍ പൊലീസ് വലയില്‍

കൊച്ചി: ജസ്റ്റ് ഒരു കോള്‍, വീട്ടിലേയ്ക്ക് വിളിയിക്കാനെന്ന പേരില്‍ മൊബൈല്‍ വാങ്ങി കടന്നുകളയുന്ന മോഷണ വീരന്‍ പൊലീസ് വലയില്‍. മുപ്പതില്‍ പരം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയ യുവാവാണ് പൊലീസ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ പുന്നപ്ര അറവുകാട് സ്വദേശി കിഴക്കേ പനമ്പടന്ന വീട്ടില്‍ രങ്കുല്‍ (22) നെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.ലിസീ മെട്രോ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ നാലാം തിയതി പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വരികയായിരുന്ന സ്റ്റീഫന്റെ മൊബൈല്‍ സ്‌കൂട്ടറില്‍ വന്ന പ്രതി തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ വന്ന വണ്ടി നമ്പര്‍ സിസി ടിവി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കിയ പോലീസ് വണ്ടിയുടെ ഉടമയും പ്രതിയുടെ സുഹൃത്തുമായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോളാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

Read Also : ശുഭശ്രീയുടെ മരണം : സൂപ്പര്‍ താരങ്ങളുടെ തീരുമാനം ഇങ്ങനെ

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ് ആയ ഇയാള്‍ കലൂര്‍ ഭാഗത്തുള്ള ഹോസ്റ്റലുകളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയെ കൊണ്ടു തന്ത്രപൂര്‍വം ഇയാളെ കച്ചേരിപ്പടിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മുപ്പതോളം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയിട്ടുള്ളതായി ഇയാള്‍ സമ്മതിച്ചു. പാതിരാത്രി ജന്റ്സ് ഹോസ്റ്റലുകളില്‍ കയറി മൊബൈല്‍ മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്, കൂടാതെ സ്‌കൂട്ടറില്‍ എത്തി വഴി യാത്രക്കാരോട് ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു മൊബൈല്‍ വാങ്ങുകയും അതുമായി കടന്നു കളയുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button