KeralaNattuvarthaLatest NewsNews

എറണാകുളത്ത് വൻ തീപിടിത്തം

കൊച്ചി: എറണാകുളത്ത് വൻ തീപിടിത്തം. എടത്തലയിലെ ചിറലാൻ സ്റ്റീൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇരുമ്പ് മുറിക്കുന്നതിനായി കത്തിക്കുന്ന കരിയിൽ നിന്നും തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : സിസ്റ്റർ അഭയ കേസ്: വിചാരണ വേളയിൽ ഒരു സാക്ഷി കൂടി മലക്കം മറിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button