KeralaLatest NewsNews

ബി.ജെ.പി നേതാവിനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി•തൃപ്പൂണിത്തുറയില്‍ ബി.ജെ.പി നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി പ്രതിപക്ഷനേതാവും പാർലമെന്ററി പാർട്ടി ലീഡറും ആയ വി.ആർ വിജയകുമാറിനെ മർദ്ദിച്ച കേസിലാണ് തെക്കുംഭാഗം പാട്ടുപുരയ്ക്കൽ റോഡിൽ ശ്രീഹരി വീട്ടിൽ ഹരി (36) , മേക്കര റോഡ് വാലുമ്മേൽ നല്ലശേരി വീട്ടിൽ വിബിൻ വിജയൻ (38) എന്നിവരെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

തൃപ്പൂണിത്തുറയിലെ ബി.ജെ.പി ഗ്രൂപ്പ് വഴക്കുകളുടെ ഭാഗമായാണ് വിജയകുമാറിന് കഴിഞ്ഞ മാസം മർദ്ദനമേറ്റത്. കഴിഞ്ഞ മാസം ഒരു വിഭാഗത്തിന്റെ രക്ഷാബന്ധൻ മഹോത്സവം ഉദ്ഘാടനം ചെയ്തെന്ന പേരിലാണ് വിജയകുമാറിന് നേരെ അക്രമമുണ്ടായത്. തുടർന്ന് പ്രശ്നപരിഹാരത്തിന് പാർട്ടിയും ആർ.എസ്.എസും ഇടപെട്ടിരുന്നെങ്കിലും ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയുള്ള പൊലീസ് പരാതി പിൻവലിക്കണമെന്ന നിബന്ധനയിൽ തട്ടി ചർച്ചകളെല്ലാം പാളുകയായിരുന്നു.

 

തൃപ്പൂണിത്തുറയിലെ മുതിർന്ന ആർ.എസ്.എസ് പ്രവർത്തകരിൽ ഒരാളാണ് വിജയകുമാർ. ആഗസ്റ്റ് പതിനഞ്ചിന് രാത്രിയാണ് വിജയകുമാറിനെ തടഞ്ഞ് നിർത്തി കൈയേറ്റം ചെയ്തത്. ഭാര്യ ഷീല വിജയകുമാറിന്റെയും തൃപ്പൂണിത്തുറ നഗരസഭ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button