Latest NewsNewsBusiness

നേട്ടമില്ലാതെ ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടമില്ലാതെ ഓഹരി വിപണി. വ്യാപാരം നഷ്ടത്തിൽ ആരംഭിച്ചു. സെന്‍സെക്‌സ് 176 പോയിന്റ് താഴ്ന്ന് 37,208ലും, നിഫ്റ്റി 61 പോയിന്റ് താഴ്ന്ന് 11,015ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 332 ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 502 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിൽ വീണു. 63 ഓഹരികളുടെ വിലക്ക് മാറ്റമില്ല. എഫ്എംസിജി, ഐടി വിഭാഗങ്ങളിലെ ഓഹരികളൊഴികെ മറ്റെല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടം രേഖപ്പെടുത്തി.

ബിപിസിഎല്‍, ഐഒസി, എച്ച്പിസിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, യെസ് ബാങ്ക്, റിലയന്‍സ്, യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും, ഇന്ത്യബുള്‍സ് ഹൗസിങ്, ഹഡ്‌കോ, ബിഇഎല്‍, ഒഎന്‍ജിസി, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുമാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button