Latest NewsNewsBeauty & Style

മുഖക്കുരു അകറ്റി സൗന്ദര്യം വർദ്ധിപ്പിക്കാനായി വീട്ടിൽ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ ഇവയൊക്കെ

മുഖക്കുരു പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കൂടുതലായും പെൺകുട്ടികളാണ് ഇതിൽ ബുദ്ധിമുട്ടുന്നത്. മുഖക്കുരു വന്നാൽ മിക്കവരും അതിനെ പൊട്ടിച്ച് കളയാറുണ്ട്, ശേഷമത് വലിയൊരു പാടായി മാറുകയും ചെയ്യുന്നു. അതിനാൽ മുഖകുരു വളരെ എളുപ്പവും പെട്ടെന്നും മാറാനായി വീട്ടിൽ പരീക്ഷിക്കാവുന്ന രണ്ടു തരം ഫേസ് പാക്കുകളെ കുറിച്ചാണ് ചുവടെ പറയുന്നത്.

ഹണി ഫേസ് പാക്ക്

ആദ്യം 1 ടീസ്പൂൺ തേനും, 1/2 ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്ത ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കുക. തുടർന്ന് മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റിനു ശേഷം ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ, ചെറുചൂടുവെള്ളത്തിലോ കഴുകി കളയുക. ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ഈ പാക്ക് ഇടുക.മുഖക്കുരു മാത്രമല്ല കണ്ണിന് ചുറ്റമുള്ള കറുത്ത പാട്, കഴുത്തിന് ചുറ്റുമുള്ള പാട് എന്നിവ അകറ്റാനും ഈ പാക്ക് സഹായിക്കും.

കുക്കുമ്പർ ഫേസ് പാക്ക്

എണ്ണമയമുള്ള ചര്‍മ്മത്തിന് മുള്‍ട്ടാണി മിട്ടിയും കുക്കുമ്പറും കൊണ്ടുള്ള ഫേസ് പാക്ക് നല്ലതാണ്. മുഖക്കുരു മാറാന്‍ ഏറ്റവും നല്ല ഉപാധി കൂടിയാണ് മുള്‍ട്ടാണി മിട്ടി. രണ്ട്‌ ടീസ്‌പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി, ഒരു സ്‌പൂണ്‍ നാരങ്ങ നീര്‌, രണ്ട്‌ ടീസ്‌പൂണ്‍ വെള്ളരിക്കയുടെ നീര്‌ ഇവയെല്ലാം ഒരുമിച്ച്‌ മിക്സ് ചെയ്ത ശേഷം മുഖത്തിട്ട്,15 മിനിറ്റ്‌ കഴിഞ്ഞ്‌ ചെറുചൂടുവെള്ളത്തിലോ തണ്ണുത്ത വെള്ളത്തിലോ കഴുകി കളയുക.

മറ്റു ചില മാർഗങ്ങളും ചുവടെ ചേർക്കുന്നു

വെള്ളരി വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റാക്കി മുഖക്കുരുവിന്റെ ഭാഗത്ത് പുരട്ടുക. നല്ലപോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

ദിവസവും ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖത്ത് 10 മിനിറ്റ് മസാജ് ചെയ്യുന്നത് മുഖക്കുരു അകറ്റാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. ഐസ് ക്യൂബ് തുണിയില്‍ പൊതിഞ്ഞ് മുഖക്കുരു ഉള്ള ഭാഗത്ത് വയ്ക്കുക. ഇത് ദിവസത്തില്‍ പലതവണ ആവര്‍ത്തിക്കുക. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കുന്നു.

Also read : ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും; ബേക്കറി പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button