Latest NewsKeralaNews

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം, തീരുമാനത്തിലുറച്ച് സിപിഐ : ഫ്‌ളാറ്റ് ഉടമകളെ വഞ്ചിച്ചത് നിര്‍മാതാക്കള്‍

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം, തീരുമാനത്തിലുറച്ച് സിപിഐ. സര്‍വകക്ഷി യോഗത്തിലും തങ്ങളുടെ നിലപാട് സിപിഐ ആവര്‍ത്തിച്ചു. ശബരിമല വിധി നടപ്പിലാക്കാമെങ്കില്‍ മരട് ഫ്‌ളാറ്റുകള്‍ സംബന്ധിച്ച വിധി എന്തു കൊണ്ട് നടപ്പാക്കിക്കൂടാ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. അതേസമയം ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ നിയമപരമായ സാധ്യതകള്‍ തേടാന്‍ സര്‍വ കക്ഷിയോഗം തീരുമാനിച്ചു.

Read Also : മരട് ഫ്‌ളാറ്റ് വിഷയം; പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നഗരസഭ പുറത്തുവിട്ടു

ഉടമകളെ വഞ്ചിച്ചത് നിര്‍മ്മാതാക്കളാണ്. അതുകൊണ്ട് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ശബരിമല വിധി വന്നപ്പോള്‍ നടപ്പാക്കി. ഇക്കാര്യത്തിലും സമാനമായ നിലപാടാണ് വേണ്ടതെന്നും കാനം രാജന്ദ്രേന്‍ പറഞ്ഞു.

Read Also :സമയപരിധി കഴിഞ്ഞ മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇപ്പോള്‍ അനിശ്ചിതത്വത്തിന്റെ നിര്‍ണായക നിമിഷങ്ങള്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടമകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പഞ്ചായത്ത് സെക്രട്ടറി അഴിമതിക്കേസുമായി പിടിയിലാകുന്നതോടെയാണ് അന്വേഷണം ഉണ്ടാകുന്നതെന്നും കോടതിയിലേക്ക് വിഷയങ്ങളെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫ്ളാറ്റ് ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്ന് പറഞ്ഞാണ് സര്‍വകക്ഷിയോഗം പിരിഞ്ഞത്.

Read Also :മരട് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കണമെന്ന വിധിയില്‍ ജസ്റ്റിസ് മിശ്ര ഇത്രയും കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ കാരണം

വിഷയത്തില്‍ സുപ്രീംകോടതിയെ വീണ്ടും സമീക്കാനാവുമോയെന്ന കാര്യം പരിശോധിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തും.

ഇതുവരെ കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് സര്‍ക്കാര്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. സിപിഎയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വകക്ഷി സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button