Latest NewsBeauty & Style

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍

പ്രായമേറും തോറും ചര്‍മ്മത്തില്‍ വരുന്ന മാറ്റങ്ങള്‍ ചിലര്‍ മനസില്ല മനസോടെ അവഗണിക്കുമ്പോള്‍ മറ്റു ചിലര്‍ സൗന്ദര്യവര്‍ധക രീതികളിലൂടെ അതിനോട് പൊരുതി നില്‍ക്കാന്‍ ശ്രമിക്കും

സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചര്‍മ്മ സംരക്ഷണം. എത്ര ഭംഗിയുള്ള ആളാണെങ്കിലും ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിയാല്‍ പോയില്ലേ എല്ലാം. ചര്‍മ്മത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍, കാലത്തെ പിന്നോട്ടാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാവും നാം ആഗ്രഹിക്കുക. പ്രായമേറും തോറും ചര്‍മ്മത്തില്‍ വരുന്ന മാറ്റങ്ങള്‍ ചിലര്‍ മനസില്ല മനസോടെ അവഗണിക്കുമ്പോള്‍ മറ്റു ചിലര്‍ സൗന്ദര്യവര്‍ധക രീതികളിലൂടെ അതിനോട് പൊരുതി നില്‍ക്കാന്‍ ശ്രമിക്കും.

ചര്‍മ്മത്തില്‍ വരുന്ന മാറ്റങ്ങള്‍ അംഗീകരിക്കുകയും അതിനൊപ്പം അനുയോജ്യമായ രീതിയിലുള്ള ചര്‍മ്മ പരിചരണം നടത്തുകയുമാണ് ഏറ്റവും മികച്ച രീതി. നമുക്ക് പ്രായം കൂടുന്നതിന് അനുസൃതമായി, ചര്‍മ്മം കൂടുതല്‍ വരണ്ടതും സംവേദനക്ഷതമതയുള്ളതുമായി മാറുന്നു. അതിനാല്‍,കാലങ്ങളായി നിങ്ങള്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും നിങ്ങള്‍ക്ക് ഫലപ്രദമാകാത്തതായി മണിക്ക് മനസിലാക്കാന്‍ കഴിയും. വ്യത്യസ്ത പ്രായങ്ങളില്‍ നിങ്ങളുടെ ചര്‍മ്മത്തെ അടുത്തറിയുക, അതിലൂടെ നിങ്ങള്‍ക്ക് ചര്‍മ്മ പരിചരണത്തില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് മനസ്സിലാവും.

പ്രായം ഇരുപതുകളില്‍ എത്തുമ്പോള്‍, മുഖക്കുരു ആയിരിക്കും നിങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം. നിങ്ങള്‍ സ്വയം ശ്രദ്ധിച്ചു തുടങ്ങേണ്ട പ്രായമാണിത്. വീര്യം കുറഞ്ഞ ഒരു ഫേസ്വാഷ് ഉപയോഗിച്ചു തുടങ്ങുക. ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് പൂര്‍ണമായും നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തുക. സൂര്യനില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി യുവിഎ, യുവിബി സംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചു തുടങ്ങുക. നിങ്ങളുടെ ഭക്ഷണക്രമത്തിനും പ്രധാനപ്പെട്ട പങ്കുണ്ട്. ധാരാളം വെള്ളം കുടിക്കുകയും ദിവസവും വ്യായാമത്തിലേര്‍പ്പെടുകയും ചെയ്യുക.

face mark

ചര്‍മ്മത്തിന്റെ നിറവ്യത്യാസവും വരകള്‍ വീഴുന്നതുമായിരിക്കും മുപ്പതുകളില്‍ നിങ്ങളെ അലട്ടുന്നത്. സൂര്യപ്രകാശമേല്‍ക്കുന്നതു മൂലവും മറ്റു ഘടകങ്ങള്‍ മൂലവും ഉണ്ടാകുന്ന കറുത്ത പാടുകളും ചുളിവുകളും മറനീക്കി പുറത്തുവരുന്ന പ്രായം. അതിനാല്‍, ചര്‍മ്മസംരക്ഷണ രീതീയില്‍ മാറ്റം വരുത്തേണ്ട സമയംകൂടിയാണിത്. ശരീരത്തിലെ വരള്‍ച്ചയും ചര്‍മ്മം ചുളുങ്ങുന്നതും ഒരുപരിധിവരെ പരിഹരിക്കാന്‍ സസ്യ എണ്ണ, ഒലിവെണ്ണ ഇവ സഹായിക്കും.ചര്‍മ്മത്തില്‍ പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്ന നിരക്ക് കുറയുമെന്നതിനാല്‍, എക്‌സ്‌ഫോലിയേഷന്‍ അത്യാവശ്യ ഘടകമായി മാറുന്നു. മേക്കപ്പും അഴുക്കും കഴുകി കളയുന്നതിനു മാത്രമല്ല, മിതമായ തോതില്‍ എക്‌സ്‌ഫോലിയേഷന്‍ നടത്താന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ഫേസ് വാഷ് തെരഞ്ഞെടുക്കുക. കണ്ണിനു ചുറ്റുമുള്ള ഭാഗം ജലീകരിക്കുന്നതിനു സഹായിക്കുന്ന ഒരു ഐ ക്രീം കൂടി ഉപയോഗിച്ചു തുടങ്ങേണ്ട പ്രായമാണിത്. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതു തുടരുക അല്ലെങ്കില്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ക്ടര്‍ ഉള്ള ഒരു ഡേ ക്രീം ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ കാട്ടും.

rain

നാല്പതുകളില്‍ ഈ പ്രായത്തില്‍, ചുളിവുകളും ഏജ് സ്‌പോട്ടുകളും കൂടുതല്‍ വ്യക്തമായിരിക്കും. ഇനി അവയെ നേരിടുന്നത് മുമ്പത്തെ പോലെ അത്ര എളുപ്പമായിരിക്കില്ല. പുരികങ്ങള്‍ക്കിടയിലും വായയുടെയും കണ്ണുകളുടെയും വശങ്ങളിലും വരകള്‍ കൂടുതല്‍ വ്യക്തമായിരിക്കും. ദിവസവും രണ്ട് നേരം മില്‍ക്കി അല്ലെങ്കില്‍ ക്രീമി ഫേസ് ക്‌ളെന്‍സര്‍ ഉപയോഗിക്കുക. ഇടയ്ക്ക്, മൃതചര്‍മ്മകോശങ്ങള്‍ നീക്കം ചെയ്യാന്‍ സ്‌ക്രബ് ഉപയോഗിക്കാം. ചര്‍മ്മത്തിന്റെ കേടുപാടുകള്‍ നീക്കുന്നതിനും കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന, നിരോക്‌സീക്കാരികളാല്‍ സമ്പുഷ്ടമായ ഒരു സ്‌കിന്‍ സെറം ഉപയോഗിക്കുക. കിടക്കുന്നതിനു മുമ്പുള്ള ചര്‍മ്മ പരിചരണവും അത്യാവശ്യമാണ്. കൊളാജനെ ഉത്തേജിപ്പിക്കുന്നതിനും ചര്‍മ്മകോശങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന, പെപ്‌റ്റൈഡുകള്‍ അല്ലെങ്കില്‍ റെറ്റിനോള്‍ അടങ്ങിയ മോയിസ്ചറൈസറുകള്‍ തെരെഞ്ഞെടുക്കുക. ഇങ്ങനെയൊക്കെയുള്ള ശ്രദ്ധകളിലൂടെ നമ്മുടെ ചര്‍മ്മത്തെ പ്രായത്തില്‍ നിന്നും തെല്ലിട അകറ്റി നിര്‍ത്താന്‍ നമുക്ക് സാധിക്കു.

Tags

Related Articles

Post Your Comments


Back to top button
Close
Close