KeralaLatest NewsIndia

സ​ദാ​ചാ​ര ഗു​ണ്ട​യുടെ ആക്രമണത്തിനിടെ ക​ത്തി പി​ടി​ച്ചു​വാ​ങ്ങി കു​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം വി​നു റോ​ഡി​ലൂ​ടെ സം​സാ​രി​ച്ചു വ​രു​ന്ന​തു ക​ണ്ട ലി​ബി​നും ശ്യാം​ലാ​ലും അ​ന​ന്തു​വും മ​ദ്യ​പി​ച്ചെ​ത്തി സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്കും ക​ത്തി​ക്കു​ത്തി​ലേ​ക്കും ന​യി​ച്ച​ത്.

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ല്‍ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തെ​തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റു തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ച്ച​ന്‍​ക​വ​ല ചി​റ​യ​ത്ത് വി​നു പ്ര​കാ​ശ​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ റി​മാ​ന്‍​ഡി​ലാ​യ​​വരു​ടെ എ​ണ്ണം മൂ​ന്നാ​യി.

തോ​ളി​ല്‍ കു​ത്തേ​റ്റു കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ലി​ബി​ന്‍ ബേ​ബി​യെ​യും ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ന്ന മു​റ​യ്ക്ക് അ​റ​സ്റ്റു ചെ​യ്യു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സ​ദാ​ചാ​ര ഗു​ണ്ടാ സം​ഘ​ത്തി​ല്‍​പ്പെ​ട്ട മ​ല​ങ്ക​ര പ്ലാ​ന്റേഷൻ ചേ​ല​ത്തി​ല്‍ ലി​ബി​ന്‍ ബേ​ബി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലാ​ണു വി​നു​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. മ​ണ​ക്കാ​ട് പു​തു​പ്പ​രി​യാ​രം വ​ള്ളോം​ക​ല്ലേ​ല്‍ അ​ന​ന്തു, പെ​രു​ന്പി​ള്ളി​ച്ചി​റ ക​രി​മ്പി​ല​ക്കോ​ട്ടി​ല്‍ ശ്യാം​ലാ​ല്‍ എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റു ചെ​യ്ത് റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​ണ് അ​റ​സ്റ്റി​ലാ​യ വി​നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം വി​നു റോ​ഡി​ലൂ​ടെ സം​സാ​രി​ച്ചു വ​രു​ന്ന​തു ക​ണ്ട ലി​ബി​നും ശ്യാം​ലാ​ലും അ​ന​ന്തു​വും മ​ദ്യ​പി​ച്ചെ​ത്തി സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്കും ക​ത്തി​ക്കു​ത്തി​ലേ​ക്കും ന​യി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button